മെഡിക്കൽ കോളേജിൽ ഐസിയു കിടക്കകളുടെ എണ്ണം വർധിപ്പിക്കണം; കെജിഎംസിടിഎ

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്‌ചാത്തലത്തിൽ സർക്കാരിന് ശുപാർശയുമായി കേരള ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെജിഎംസിടിഎ). മെഡിക്കൽ കോളേജുകളിൽ കൂടുതൽ ഐസിയു കിടക്കകൾ അനുവദിക്കണമെന്നാണ് കെജിഎംസിടിഎയുടെ ആവശ്യം. അതിതീവ്ര ചികിൽസ വാര്‍ഡുകള്‍ താൽകാലികമായി ഒരുക്കണമെന്നും സംഘടന പറയുന്നു.

മെഡിക്കല്‍ വിദ്യാർഥികളുടെ പരീക്ഷകള്‍ മുടങ്ങാതെ നടത്താനുള്ള സൗകര്യം ഒരുക്കണം. സംസ്‌ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ജൂനിയര്‍ ഡോക്‌ടർമാരുടെ ക്ഷാമം പരിഹരിക്കണം. എല്ലാ മെഡിക്കല്‍ കോളജുകളിലും അധ്യാപകരുടെ ക്ഷാമം പരിഹരിക്കാനും നിർദ്ദേശമുണ്ട്.

Also Read: 500 രൂപക്ക് ആർടിപിസിആർ; വിസമ്മതിച്ച്‌ ലാബുകൾ; പരിശോധന നിർത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE