യുപിയിൽ വീണ്ടും യോഗി ഭരണം; സത്യപ്രതിജ്‌ഞ ഇന്ന്

By Team Member, Malabar News
Oath Ceremony Of Yogi Adithyanath Today As The Chief Minister Of UP
Ajwa Travels

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും. ഇന്ന് വൈകുന്നേരം നാല് മണിക്ക് ലക്നൗവിലെ ഏക്ന സ്‌റ്റേഡിയത്തിലാണ് സത്യപ്രതിജ്‌ഞ ചടങ്ങുകൾ നടക്കുക. സംസ്‌ഥാനത്ത് ആദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് തുടർച്ചയായി രണ്ടാമതും അധികാരത്തിലെത്താൻ അവസരം ലഭിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ള നേതാക്കൾ സത്യപ്രതിജ്‌ഞ ചടങ്ങിൽ പങ്കെടുക്കും. കേന്ദ്ര മന്ത്രിമാരും ബിജെപി ഭരിക്കുന്ന 11 സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിന്റെ ഭാഗമാകും. കൂടാതെ ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, കങ്കണ റാവത്ത്, ബോണി കപൂര്‍ തുടങ്ങിയവരും സത്യപ്രതിജ്‌ഞ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി.

തുടർച്ചയായി 2 തവണ മുഖ്യമന്ത്രി പദത്തിൽ എത്തുന്ന നേതാവെന്നതിനൊപ്പം തന്നെ, 1998 മുതൽ തുടര്‍ച്ചയായി അഞ്ച് തവണ ഗോരഖ്പൂരില്‍ നിന്ന് പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട നേതാവ് കൂടിയാണ് യോഗി ആദിത്യനാഥ്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ആകെയുള്ള 403 നിയമസഭാ മണ്ഡലങ്ങളിൽ 255 സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്.

Read also: സംസ്‌ഥാനത്ത്‌ കെ റെയിൽ കല്ലിടൽ നിർത്തി; പോലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് ഏജൻസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE