സംസ്‌ഥാനത്ത്‌ കെ റെയിൽ കല്ലിടൽ നിർത്തി; പോലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് ഏജൻസി

By Trainee Reporter, Malabar News
silver line project
Representational Image
Ajwa Travels

കൊച്ചി: പ്രതിഷേധവും, ഉദ്യോഗസ്‌ഥർക്ക്‌ നേരെയുള്ള കൈയേറ്റവും രൂക്ഷമായ സാഹചര്യത്തിൽ സംസ്‌ഥാനത്ത്‌ കെ റെയിൽ സർവേ കല്ലിടൽ താൽക്കാലികമായി നിർത്തിവെച്ചു. പോലീസ് സുരക്ഷയില്ലാതെ സർവേ തുടരാൻ ആവില്ലെന്ന് ഉദ്യോഗസ്‌ഥർ നിലപാട് എടുത്തതോടെയാണ് സർവേ നടപടികൾ നിർത്തിവെച്ചത്. മതിയായ പോലീസ് സുരക്ഷ ഉറപ്പാക്കാനാകാതെ സർവേ തുടരാനാകില്ലെന്ന് സർവേ നടത്തുന്ന സ്വകാര്യ ഏജൻസി അറിയിച്ചു.

ഇതോടെ എറണാകുളത്ത് സിൽവർ ലൈൻ സർവേ താൽക്കാലികമായി നിർത്തിവച്ചു. ജില്ലയിൽ 12 കിലോമീറ്റർ മാത്രമേ ഇനി സർവേ പൂർത്തീകരിക്കാൻ ഉള്ളൂ. വടക്കൻ കേരളത്തിലും ഇന്ന് സർവേ നടക്കില്ല. കണ്ണൂരിൽ പാർട്ടി കോൺഗ്രസ് തീരുന്നത് വരെ സർവേ നീട്ടി വെക്കാനും ആലോചനയുണ്ട്. വനിതാ ജീവനക്കാരെ അടക്കം കൈയേറ്റം ചെയ്യുന്ന സാഹചര്യമാണ് നിലവിൽ ഉള്ളതെന്ന് എറണാകുളത്ത് സർവേ നടത്തുന്ന സ്വകാര്യ ഏജൻസി പരാതിപ്പെടുന്നു.

ഇന്നലെ പിറവത്ത് സർവേ സംഘത്തിന്റെ കാർ ഉപരോധിച്ചത് വലിയ പരിഭ്രാന്തി ഉണ്ടാക്കിയെന്ന് ജീവനക്കാർ പറയുന്നു. ഈ രീതിയിൽ മുന്നോട്ട് പോകാനാകില്ലെന്ന് കെ റെയിലിനെ അറിയിച്ചു. ജില്ലയിൽ ഇനി 12 കിലോമീറ്റർ മാത്രമേ സർവേ പൂർത്തിയാക്കാൻ ഉള്ളൂവെന്നും പ്രതിസന്ധിയില്ലെന്നും ഏജൻസി പറയുന്നു. എറണാകുളം ജില്ലയിൽ ചോറ്റാനിക്കര പിറവം കേന്ദ്രീകരിച്ചായിരുന്നു ഇന്ന് കല്ലിടൽ നടക്കേണ്ടിയിരുന്നത്.

ജനവാസ മേഖലയിലാണ് കല്ലിടൽ തുടരേണ്ടത് എന്നതിനാൽ പ്രതിരോധിക്കാൻ ഉറച്ചു നിൽക്കുകയായിരുന്നു സമര സമിതിയും. കോൺഗ്രസ് അണിനിരന്നതിന് പിന്നാലെ ബിജെപിയും ഇന്ന് മുതൽ ചോറ്റാനിക്കരയിൽ പ്രതിഷേധ സമരം ശക്‌തമാക്കുമെന്ന് വ്യക്‌തമാക്കിയിരുന്നു. അതേസമയം, ഡിവൈഎഫ്ഐ ജനസഭ എന്ന പേരിൽ കെ റെയിൽ അനുകൂല പരിപാടി ഇവിടെ നടത്തിക്കൊണ്ടിരിക്കുകയാണ്.

Most Read: കർണാടകയിലെ ബജ്‌രംഗ്‌ദൾ പ്രവര്‍ത്തകന്റെ കൊലപാതകം; അന്വേഷണം എൻഐഎക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE