ജെഇഇ-നീറ്റ്; വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്രയും താമസവുമായി ഒഡീഷ സര്‍ക്കാര്‍

By Team Member, Malabar News
Malabarnews_JEE NEET
Representational image
Ajwa Travels

ഒഡീഷ : സംസ്ഥാനത്ത് ജെഇഇ-നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ താമസവും യാത്രയും നല്‍കാന്‍ തീരുമാനിച്ച് ഒഡീഷ സര്‍ക്കാര്‍. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പോകാന്‍ ബുദ്ധിമുട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സര്‍ക്കാര്‍ സൗജന്യ യാത്രാ സൗകര്യം ഒരുക്കുന്നത്. ഇതിലൂടെ പരീക്ഷാ കേന്ദ്രത്തിലേക്കും തിരിച്ചും അത്തരം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര ലഭ്യമാകും.

കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് പരീക്ഷകള്‍ മാറ്റി വെക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. നിരവധി സംസ്ഥാനങ്ങള്‍ പരീക്ഷ മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയേയും സമീപിച്ചിട്ടുണ്ട്. പക്ഷേ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും പരീക്ഷ നടത്തിപ്പുമായി മുന്നോട്ടുപോകുകയാണ്.

സെപ്റ്റംബര്‍ ഒന്നു മുതല്‍ ആറ് വരെയാണ് ജെഇഇ പരീക്ഷകള്‍ തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 13 മുതല്‍ നീറ്റ് പരീക്ഷകളും നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷകള്‍ നടത്തുക. ഇതിനാല്‍ ക്രമീകരണങ്ങള്‍ക്ക് 13 കോടി രൂപ കൂടി അധികമായി ചിലവാകും. ഒപ്പം തന്നെ പരീക്ഷാകേന്ദ്രങ്ങളില്‍ 10 ലക്ഷം വീതം മാസ്‌കുകളും കൈയുറകളും ഒപ്പം 6600 ലിറ്റര്‍ സാനിറ്റൈസറും ഏര്‍പ്പാടാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE