ഓഫീസ് പൊളിച്ചു; രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കങ്കണ

By Syndicated , Malabar News
Kankana_about-indian-freedom
Ajwa Travels

മുംബൈ: ഓഫീസ് കെട്ടിടം പൊളിച്ച മുംബൈ നഗരസഭക്കെതിരെ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കങ്കണ റണൗട്ട് ഹൈക്കോടതിയെ സമീപിച്ചു. മഹാരാഷ്ട്ര സര്‍ക്കാരിന് എതിരായി അഭിപ്രായ പ്രകടനം നടത്തിയതിനാണ് കെട്ടിടം പൊളിച്ചതെന്ന് അവര്‍ ഹരജിയില്‍ ആരോപിച്ചു.

സെപ്റ്റംബര്‍ 9 നാണ് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) കങ്കണയുടെ പാലി ഹില്‍ ഓഫീസിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചത്. അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിശദീകരണം നല്‍കണം എന്നാവശ്യപ്പെട്ട് കങ്കണയുടെ മണികര്‍ണിക ഫിലിംസിന്റെ ഓഫീസിനുമുന്നില്‍ നോട്ടീസ് പതിച്ചതിനുശേഷമാണ് കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയത്.

Read also: അഭിഷേകോ ശ്വേതയോ അക്രമത്തിന് ഇരയായിരുന്നു എങ്കില്‍ ഇങ്ങനെ പറയുമോ?- ജയ ബച്ചനെതിരെ കങ്കണ

എന്നാല്‍ കെട്ടിടം പൊളിക്കുന്നത് തടയണമെന്ന ആവശ്യപ്പെട്ടുള്ള ഹര്‍ജി അടിയന്തരമായി പരിഗണിച്ച മുംബൈ ഹൈക്കോടതി അതുനിര്‍ത്തി വെക്കാന്‍ ആവശ്യപ്പെട്ടു. കോടതിവിധി വന്നതോടെ കെട്ടിടം പൊളിക്കുന്നത് നഗരസഭ നിര്‍ത്തിവെക്കുകയും ചെയ്തു. ഇക്കാര്യം സെപ്റ്റംബര്‍ 22 ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE