അഭിഷേകോ ശ്വേതയോ അക്രമത്തിന് ഇരയായിരുന്നു എങ്കില്‍ ഇങ്ങനെ പറയുമോ?- ജയ ബച്ചനെതിരെ കങ്കണ

By Syndicated , Malabar News
Kankana_Malabar news
Representational Image
Ajwa Travels

ന്യൂഡല്‍ഹി: ബോളിവുഡിലൂടെ പേരും പ്രശസ്തിയും നേടിയവര്‍ തന്നെ സിനിമ മേഖലയെ കുറ്റപ്പെടുത്തുന്നത് അപമാനകരമെന്ന നടിയും എം.പിയുമായ ജയബച്ചന്റെ പരാമശത്തിനെതിരെ നടി കങ്കണ റണൗട്ട്. മക്കളായ അഭിഷേക് ബച്ചനോ ശ്വേതയോ ആയിരുന്നു അക്രമത്തിനോ പീഡനത്തിനോ ഇരയായത് എങ്കില്‍ ജയ ബച്ചന്‍ ഇത്തരത്തില്‍ പരാമര്‍ശം നടത്തുമായിരുന്നോ എന്ന് കങ്കണ ട്വിറ്ററിലൂടെ ചോദിച്ചു. ഇരകളോട് അനുകമ്പ കാണിക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു.

ലഹരി മരുന്ന് ഉപയോഗം ലോക്‌സഭയില്‍ പരാമര്‍ശിച്ച ബി.ജെ.പി എം.പി രവി കിഷനെതിരെ ആഞ്ഞടിച്ച ജയാ ബച്ചന്‍, ചില വ്യക്തികള്‍ ഇത്തരക്കാരാണെന്ന് കരുതി എല്ലാവരും അങ്ങനെ ആണെന്ന് കരുതരുതെന്നും ബോളിവുഡ് അനേക ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന മേഖലയാണെന്നും അതിലൂടെ പേര് നേടിയവര്‍ തിരിച്ചു കുറ്റപ്പെടുത്തുന്നത് അപമാനകരം ആണെന്നും രാജ്യസഭയില്‍ പറഞ്ഞിരുന്നു.

”എന്റെ ഭാഗത്ത് നിങ്ങളുടെ മകള്‍ ശ്വേത ആയിരുന്നു കൗമാരക്കാരിയായിരിക്കെ വലിച്ചിഴക്കലിനും മാനഭംഗത്തിനും ഇരയായതെങ്കില്‍, നിങ്ങളുടെ മകന്‍ അഭിഷേക് നിരന്തരം ആക്രമിക്കപ്പെടുന്നതും അപമാനിക്കപ്പെടുന്നതും പരാതി പറയുകയായിരുന്നു എങ്കില്‍, ഒരു ദിവസം തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടിരുന്നു എങ്കില്‍ നിങ്ങള്‍ ഇങ്ങനെ തന്നെ പ്രതികരിക്കുമോ? ഞങ്ങളോടും അല്‍പം അനുകമ്പ കാണിക്കൂ” – ജയ ബച്ചന്റെ പ്രസംഗം പങ്കുവെച്ച് കങ്കണ ട്വിറ്ററില്‍ കുറിച്ചു.

ലോക്‌സഭയില്‍ രവി കിഷന്‍ കഴിഞ്ഞ ദിവസം നടത്തിയ പരമര്‍ശത്തിന് എതിരെ രാജ്യസഭയിലെ സീറോ അവറില്‍ സംസാരിച്ച ജയ ബച്ചന്‍, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി നിരാശാജനകവും തൊഴിലില്ലായ്മ ഏറ്റവും രൂക്ഷവുമായ ഒരു ഘട്ടത്തില്‍ ലഹരി മരുന്ന് കേസ് ഉയര്‍ത്തിക്കാട്ടി ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണെന്നും വിമര്‍ശിച്ചിരുന്നു.

Read also: ലജ്ജാകരം; സിനിമാ മേഖലക്കെതിരായ രവി കിഷന്റെ പരാമര്‍ശത്തില്‍ ജയ ബച്ചന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE