വികസന പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷം കോടി; തദ്ദേശ സ്‌ഥാപനങ്ങളെ കാത്ത് വൻ സാധ്യതകൾ

By News Desk, Malabar News
One lakh crore for development activities; Great possibilities awaiting local institutions
Representational Image

തിരുവനന്തപുരം: പുതിയ ഭരണസമിതികൾ അധികാരം ഏൽക്കുന്ന തദ്ദേശ സ്‌ഥാപനങ്ങൾക്ക്‌ അടുത്ത അഞ്ച് വർഷം വികസന പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷം കോടി രൂപ കിട്ടാൻ സാധ്യതയെന്ന് റിപ്പോർട്ട്. കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ പണവും തദ്ദേശ സ്‌ഥാപനങ്ങളുടെ തനത് വരുമാനവും ഉൾപ്പടെയാണിത്. സംസ്‌ഥാന സർക്കാരിന്റെ ഒരു വർഷത്തെ ശരാശരി ചെലവിന് തുല്യമാണ് ഈ തുക.

പദ്ധതി വിഹിതം ശുപാർശ ചെയ്യുന്ന സംസ്‌ഥാന ധനകാര്യ കമ്മീഷൻ ഇനിയുള്ള അഞ്ച് വർഷത്തേക്ക് തദ്ദേശ സ്‌ഥാപനങ്ങൾക്കുള്ള വിഹിതം വർഷം തോറും വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വർധന നിലവിൽ വന്നാൽ സർക്കാരിന്റെ വിഹിതമായി മാത്രം 80,000 കോടി രൂപയോളം അഞ്ച് വർഷത്തേക്ക് കിട്ടും. തനത് വരുമാനവും കേന്ദ്രാവിഷ്‌കൃത പദ്ധതി സഹായവുമായും 20,000 കോടി രൂപ വേറെയും ലഭിച്ചേക്കും. കമ്മീഷൻ റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണ്.

ഈ സാമ്പത്തിക വർഷം അവസാനിക്കുന്ന അഞ്ച് വർഷ കാലയളവിൽ കേന്ദ്രാവിഷ്‌കൃത പദ്ധതിയിൽ ഉൾപ്പടെ തദ്ദേശ സ്‌ഥാപനങ്ങൾക്ക്‌ വേണ്ടി നീക്കി വെച്ചത് 80,000 കോടി രൂപയാണ്. ഏകദേശം 18,000 കോടി രൂപ പലയിനങ്ങളിൽ വകയിരുത്തി. ഈ തുകയിൽ എത്ര ചെലവായെന്ന് സാമ്പത്തിക വർഷാവസാനം അറിയാം.

സംസ്‌ഥാന പദ്ധതി വിഹിതത്തിന്റെ 25 ശതമാനമാണ് നിലവിൽ തദ്ദേശ സ്‌ഥാപനങ്ങൾക്ക്‌ വിഹിതമായി നൽകുന്നത്. തനത് വരുമാനത്തിന്റെ 6 ശതമാനം മെയിന്റനൻസ് ഗ്രാന്റായും മൂന്ന് ശതമാനം ജനറൽ പർപ്പസ് ഫണ്ടായും ലഭിക്കും. ഈ വിഹിതം വർഷം തോറും വർധിപ്പിക്കാനാണ് കമ്മീഷൻ ശുപാർശ ചെയ്‌തിരിക്കുന്നത്‌. സംസ്‌ഥാന സർക്കാർ ജനുവരിയിൽ അവതരിപ്പിക്കുന്ന ബജറ്റിൽ ഇതിനനുസരിച്ചുള്ള തുക വകയിരുത്തും.

2020-21 മുതലുള്ള അഞ്ച് വർഷക്കാലം കിട്ടാനിരിക്കുന്ന ഒരു ലക്ഷം കോടിയോളം രൂപയിൽ ഭൂരിഭാഗവും സർക്കാർ കടമെടുത്ത് നൽകുന്നതാണ്. ജനാധിപത്യത്തിന്റെ കടമകൾ നിറവേറ്റുന്നതിനോടൊപ്പം ഈ പണം നാടിന് വേണ്ടി പ്രയോജനപ്പെടുത്തേണ്ട ഉത്തരവാദിത്തം തദ്ദേശ ജനപ്രതിനിധികൾക്കാണ്.

Also Read: കെഎസ്ആര്‍ടിസി എല്ലാ സര്‍വീസുകളും ആരംഭിച്ചില്ല; അധികമായി ഓടിയത് 100 സര്‍വീസുകള്‍ മാത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE