കരുവന്നൂരിൽ വായ്‌പ തിരിച്ചടക്കാനാകാതെ ഗൃഹനാഥൻ ആത്‍മഹത്യ ചെയ്‌തു

By Desk Reporter, Malabar News
suicide

തൃശൂർ: വായ്‌പ തിരിച്ചടക്കാനാകാത്ത മനോവിഷമത്തിൽ ഗൃഹനാഥൻ ആത്‍മഹത്യ ചെയ്‌തു. തളികക്കോണം സ്വദേശി ജോസാണ് മരിച്ചത്. കല്‍പ്പണിക്കാരനായ ജോസ് മകളുടെ വിവാഹ ആവശ്യത്തിനായി നാല് ലക്ഷം രൂപ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്‌പയെടുത്തിരുന്നു.

സാമ്പത്തിക പ്രതിസന്ധികൾ മൂലം ജോസിന് ലോൺ തിരിച്ചടക്കാൻ കഴിഞ്ഞിരുന്നില്ല. അടവ് മുടങ്ങിയതോടെ പലിശയടക്കം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് നോട്ടീസയച്ചു. ഇതിന്റെ മനോവിഷമമാണ് ആത്‍മഹത്യയ്‌ക്ക്‌ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട രണ്ടാമത്തെ ആളാണ് ആത്‍മഹത്യ ചെയ്യുന്നത്. നേരത്തെ മുകുന്ദൻ എന്നൊരാളും സമാനമായ രീതിയിൽ ആത്‍മഹത്യ ചെയ്‌തിരുന്നു. ബാങ്കില്‍ വായ്‌പാ തട്ടിപ്പുമായി ബന്ധപ്പെട്ട് വന്‍ പ്രതിസന്ധിയുണ്ടായ സാഹചര്യത്തിലാണ് കുടിശികയുള്ള തുക തിരിച്ചു പിടിക്കാന്‍ ബാങ്ക് അധികൃതര്‍ ശ്രമം നടത്തിയത്.

National News: കർഷക സമര വേദിക്കടുത്ത് അപകടം; മൂന്ന് കർഷക സ്‍ത്രീകൾ കൊല്ലപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE