പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ ഒരു റിസർവേഷൻ കൗണ്ടർ കൂടി

By Staff Reporter, Malabar News
payyanur-railway-station
പയ്യന്നൂർ റെയിൽവേ സ്‌റ്റേഷൻ
Ajwa Travels

പയ്യന്നൂർ: ഒരു റിസർവേഷൻ കൗണ്ടർ കൂടി പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ പ്രവർത്തനം ആരംഭിച്ചു. രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് പുതിയ കൗണ്ടറിന്റെ പ്രവർത്തന സമയം. രാവിലെ 8 മുതൽ ഉച്ചക്ക് 2 വരെയാണ് നിലവിലുള്ള കൗണ്ടർ പ്രവർത്തിച്ചിരുന്നത്.

റിസർവേഷൻ കൗണ്ടറിന്റെ പ്രവർത്തന സമയം പുനഃസ്‌ഥാപിക്കണമെന്ന് ഏറെ നാളായി യാത്രക്കാർ ആവശ്യപ്പെട്ടിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിനെ തുടർന്ന് ഒരു വർഷം മുൻപ് നിർത്തലാക്കിയ ട്രെയിൻ ഗതാഗതം പിന്നീട് ഭാഗികമായി വീണ്ടും ആരംഭിച്ചപ്പോൾ റിസർവേഷൻ കൗണ്ടറിന്റെ പ്രവർത്തന സമയം ചുരുക്കിയിരുന്നു. എന്നാൽ ഇത് പുനഃസ്‌ഥാപിക്കാത്തത് വൻ പ്രതിഷേധത്തിന് ഇടയാക്കി.

ഇതോടെ നേരത്തെ ഉണ്ടായിരുന്ന രണ്ട് റിസർവേഷൻ കൗണ്ടറുകളും പഴയത് പോലെ മുഴുവൻ സമയവും പ്രവർത്തിക്കണം എന്നാവശ്യപ്പെട്ട് സി കൃഷ്‌ണൻ എംഎൽഎ പാലക്കാട് ഡിവിഷൻ മാനേജർക്ക് നിവേദനം നൽകിയിരുന്നു. ഇതേ തുടർന്നാണ് നടപടി.

കോവിഡ് നിയന്ത്രണങ്ങൾക്ക് മുൻപ് രാവിലെ 8 മുതൽ രാത്രി 8 മണി വരെയാണ് റിസർവേഷൻ ടിക്കറ്റ് കൗണ്ടർ പ്രവർത്തിച്ചിരുന്നത്. രണ്ട് ജനറൽ ടിക്കറ്റ് കൗണ്ടറും ഇതോടൊപ്പം പ്രവർത്തിച്ചിരുന്നു.

Malabar News: കനോലി കനാൽ നവീകരണം ഉടൻ ആരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE