കോട്ടയത്ത് വിഷക്കായ കഴിച്ച പെൺകുട്ടികളിൽ ഒരാൾ മരിച്ചു; സുഹൃത്തിന്റെ നില ഗുരുതരം

By Trainee Reporter, Malabar News
Employee hanged dead in front of village office in Payayavur
Representational Image
Ajwa Travels

കോട്ടയം: കോട്ടയത്ത് വിഷക്കായ കഴിച്ച് ആത്‍മഹത്യക്ക് ശ്രമിച്ച സുഹൃത്തുക്കളായ പെൺകുട്ടികളിൽ ഒരാൾ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിയായ പെൺകുട്ടിയാണ് മരിച്ചത്. സുഹൃത്തായ വെള്ളൂർ സ്വദേശിനി ഗുരുതരാവസ്‌ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.

സാമൂഹിക മാദ്ധ്യമത്തിന്റെ അമിത ഉപയോഗത്തെ കുറിച്ച് വഴക്ക് പറഞ്ഞതിനെ തുടർന്നാണ് ആത്‍മഹത്യ എന്നാണ് ബന്ധുക്കൾ പോലീസിൽ മൊഴി നൽകിയത്. തിങ്കളാഴ്‌ചയാണ് വെള്ളൂർ സ്വദേശിനി വിഷക്കായ കഴിച്ചത്. തുടർന്ന് ആശുപത്രിയിലെ ചികിൽസക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയെങ്കിലും ഇന്നലെ വൈകിട്ടോടെ ആരോഗ്യനില വഷളായി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഇതറിഞ്ഞ തലയോലപ്പറമ്പ് സ്വദേശിയായ പെൺകുട്ടിയും വിഷക്കായ ആയ ഒതളങ്ങ കഴിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. വെള്ളൂർ സ്വദേശിനിയായ പെൺകുട്ടി നേരത്തെ പോക്‌സോ കേസിലെ അതിജീവതയാണ്. എന്നാൽ, ഈ കേസുമായി ബന്ധപ്പെട്ട് ഇപ്പോഴത്തെ സംഭവങ്ങൾക്ക് ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്.

Most Read: സൂപ്പർ ഡീലക്‌സ്‌ ബസിലെ പീഡനശ്രമം; ഡ്രൈവർക്ക് സസ്‌പെൻഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE