കർശന നിയന്ത്രണം; ഉംറ തീർഥാടനം വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രം

By Team Member, Malabar News
Only vaccinated Peoples Are Allowed In Umrah
Ajwa Travels

മക്ക: ഉംറ തീർഥാടനവും, ഹറം പള്ളി സന്ദർശനവും വാക്‌സിൻ എടുത്ത ആളുകൾക്ക് മാത്രമായിരിക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. മദീനയിലെ പ്രവാചക പള്ളി സന്ദർശിക്കുന്നതിനും ഇത് ബാധകമാണ്. എന്നാൽ വാക്‌സിനേഷനിൽ ഇളവുള്ള ആളുകൾക്ക് രേഖ കാണിച്ചാൽ പ്രവേശനം അനുവദിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

സൗദിയിൽ നിലവിൽ വാക്‌സിൻ സ്വീകരിച്ച ആളുകളെ മാത്രമാണ് പൊതു സ്‌ഥലങ്ങളിൽ പ്രവേശിപ്പിക്കുക. വാക്‌സിനേറ്റഡ് എന്ന് തവക്കൽനാ ആപ്പിൽ കാണിക്കുന്നവർക്ക് മാത്രമാണ് ഇന്നലെ മുതൽ പൊതുസ്‌ഥലങ്ങളിലും, പൊതുഗതാഗതമായ ബസിലും ട്രെയിനിലും പ്രവേശനം അനുവദിക്കുന്നത്.

വാക്‌സിനേഷൻ നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾക്ക് പുറത്തിറങ്ങാൻ സാധിക്കാത്ത സ്‌ഥിതിയായി. എന്നാൽ സൗദിയിലെ വാക്‌സിൻ കേന്ദ്രങ്ങളിൽ ബുക്കിംഗ് ലഭ്യമാണെന്നും, വാക്‌സിൻ സ്വീകരിക്കാത്ത ആളുകൾ എത്രയും വേഗം വാക്‌സിൻ സ്വീകരിക്കണമെന്നും അധികൃതർ വ്യക്‌തമാക്കി.

Read also: വിഴിഞ്ഞം പുലിമുട്ട് നിർമാണം വൈകിയത് തിരിച്ചടിയായി; മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE