‘ജനവിധി പൂര്‍ണ്ണമായും മാനിക്കുന്നു, പരാജയത്തെ വെല്ലുവിളിയോടെ ഏറ്റെടുക്കും’; ഉമ്മൻ ചാണ്ടി

By News Desk, Malabar News
Murder attempt case
Ajwa Travels

കോട്ടയം: ജനവിധി പൂര്‍ണ്ണമായും മാനിക്കുന്നെന്ന് ഉമ്മന്‍ ചാണ്ടി. തുടര്‍ഭരണത്തിന് തക്കതായി സര്‍ക്കാര്‍ ഒന്നും ചെയ്‌തിട്ടില്ല. അത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ജനവിധി വിരുദ്ധമായാണ് വന്നത്. പരാജയത്തെ വെല്ലുവിളിയോടെ ഏറ്റെടുത്ത് കാര്യങ്ങള്‍ പരിശോധിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

‘ജനാധിപത്യത്തില്‍ ജയവും തോല്‍വിയും സ്വഭാവികമാണ്. ജയിക്കുമ്പോള്‍ അഹങ്കരിക്കുകയും തോല്‍ക്കുമ്പോള്‍ നിരാശപ്പെടുകയും ചെയ്‌താൽ രാഷ്‌ട്രീയ രം​ഗത്ത് സു​ഗമമായി മുന്നോട്ട് പോകാന്‍ സാധിക്കില്ല’- എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതുപ്പള്ളിയില്‍ 8504 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഉമ്മന്‍ ചാണ്ടി വിജയിച്ചത്. മണര്‍കാടും പാമ്പാടിയിലും ഉണ്ടായ എല്‍ഡിഎഫ് മുന്നേറ്റം യുഡിഎഫിനെ അല്‍പം വിറപ്പിച്ചെങ്കിലും ഒടുവില്‍ ഉമ്മന്‍ചാണ്ടി ലീഡ് ഉയര്‍ത്തുകയായിരുന്നു. യാക്കോബായ വിഭാ​ഗത്തിന് വന്‍ഭൂരിപക്ഷമുള്ള പ്രദേശമാണ് മണര്‍കാട്.

ഇവിടെ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി ജെയ്‌ക്ക് സി തോമസിന് യാക്കോബായ വിഭാ​ഗം നേരത്തെ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ എല്‍ഡിഎഫിനായി ഇതു രണ്ടാം തവണയാണ് ജെയ്‌ക്ക് സി തോമസ് മൽസരത്തിന് ഇറങ്ങിയത്. 2016ല്‍ 27,092 വോട്ടുകള്‍ക്കാണ് ജെയ്‌ക്ക് ഉമ്മന്‍ ചാണ്ടിയോട് പരാജയപ്പെട്ടത്.

Also Read: തുറന്ന അക്കൗണ്ടും പൂട്ടി ബിജെപി; ഇത്തവണ സീറ്റ് പൂജ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE