‘ഒരു താത്വിക അവലോകനം’; രണ്ടാമത്തെ ടീസറും പുറത്തുവിട്ടു

By Staff Reporter, Malabar News
oru thathwika avalokanam
Ajwa Travels

പൂര്‍ണ്ണമായും രാഷ്‌ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം ‘ഒരു താത്വിക അവലോകന’ത്തിന്റെ രണ്ടാമത്തെ ടീസറും പുറത്ത്. അഖില്‍ മാരാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോജു ജോര്‍ജ്, നിരഞ്‌ജ് രാജു,അജു വര്‍ഗീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. യോഹന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം.

ജോജു ഉള്‍പ്പടെയുള്ള താരങ്ങൾ ടീസര്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഒരു മുഴുനീള ആക്ഷേപഹാസ്യം ആയിരിക്കും ചിത്രമെന്ന് ഉറപ്പ് നല്‍കുന്നതാണ് ടീസര്‍. ഒരു പ്രമുഖ പാര്‍ട്ടിയിലെ നേതാവായി വേഷമിടുന്ന ഷമ്മി തിലകന്‍ ആരും കാണാതെ ജോൽസ്യനെ കാണാന്‍ വരുന്നിടത്താണ് ടീസര്‍ തുടങ്ങുന്നത്. തുടര്‍ന്ന് അയ്യപ്പനെ പറ്റിയും ടീസറില്‍ പരാമര്‍ശിക്കുന്നുണ്ട്. സംസ്‌ഥാനത്തെ ശബരിമല വിഷയങ്ങൾ സിനിമ രസകരമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് ടീസറിൽ വ്യക്‌തമാണ്‌.

വിഷ്‌ണു നാരായണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിൽ സലിം കുമാര്‍, മേജര്‍ രവി, ശ്രീജിത്ത് രവി, ബാലാജി ശര്‍മ്മ, ജയകൃഷ്‌ണന്‍, മാമുക്കോയ, പ്രശാന്ത് അലക്‌സ്, സജി വെഞ്ഞാറമൂട്, ശൈലജ തുടങ്ങിയവരും വേഷമിടുന്നു. കൈതപ്രം,മുരുകന്‍ കാട്ടാകട എന്നിവരുടെ വരികള്‍ക്ക് സംഗീതം പകരുന്നത് ഒകെ രവിശങ്കറാണ്.

മറ്റ് അണിയറക്കാർ: എഡിറ്റ്- ലിജോ പോള്‍. പ്രൊജ്റ്റ് ഡിസൈന്‍- ബാദുഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- എസ്സാ കെ എസ്‌തപ്പാന്‍, കല- ശ്യാം കാര്‍ത്തികേയന്‍, മേക്കപ്പ്- ജിത്തു പയ്യന്നൂര്‍, കോസ്‌റ്റ്യൂം- അരവിന്ദന്‍, സ്‌റ്റിൽസ്- സേതു, പരസ്യകല- അധിന്‍ ഒല്ലൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍- ബോസ്, വാര്‍ത്താ പ്രചരണം എഎസ് ദിനേശ്.

Read Also: തല ആരാധകരുടെ കാത്തിരിപ്പ് നീളും; ‘വലിമൈ’ ഫസ്‌റ്റ് ലുക്ക് ഉടനില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE