ഐഫോണ്‍ 12 പ്രീ- ബുക്കിംഗ്; 24 മണിക്കൂറിനിടെ വാങ്ങാനെത്തിയത് 20 ലക്ഷം പേര്‍

By Staff Reporter, Malabar News
technology image_malabar news
iPhone 12
Ajwa Travels

വില്‍പനയില്‍ റെക്കോര്‍ഡ് നേട്ടവുമായി ആപ്പിള്‍. പ്രീ- ബുക്കിംഗ് തുടങ്ങി ആദ്യ 24 മണിക്കൂറിനുള്ളില്‍ 20 ലക്ഷം പേരാണ് ഐഫോണ്‍ 12 വാങ്ങാനെത്തിയത്. സിഎന്‍ബിസി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ആദ്യ 24 മണിക്കൂറിനുള്ളില്‍ ആപ്പിള്‍ 20 ലക്ഷം ഐഫോണ്‍ 12 യൂണിറ്റുകളാണ് വിറ്റഴിച്ചത്.

ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ എന്നിവയുടെ പ്രീ ഓര്‍ഡറുകള്‍ കുത്തനെ ഉയര്‍ന്നതിന് പിന്നാലെ ആപ്പിള്‍ വിതരണക്കാരായ ഫോക്‌സ്‌കോണും പെഗാട്രോണും അസംബ്ളിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് വര്‍ധിച്ച ആനുകൂല്യങ്ങള്‍ ഓഫര്‍ ചെയ്‌തതായാണ് വിവരം.

വെള്ളിയാഴ്‌ചയാണ് പ്രീ-ബുക്കിംഗ് ആരംഭിച്ചത്. ചൈനയില്‍ 5ജി ഹാന്‍ഡ്‌സെറ്റിന്റെ ഡിമാന്റും ലഭ്യതയും കാരണമാണ് ഐഫോണ്‍ 12 പ്രോ പ്രതീക്ഷിച്ചതിലും മികച്ച വില്‍പ്പന നടത്തിയതെന്ന് കുവോ അറിയിച്ചു.

അതേസമയം ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12 പ്രോ മാക്‌സ് എന്നിവയുടെ പ്രീ ഓര്‍ഡര്‍ നവംബര്‍ 6 മുതല്‍ ആരംഭിക്കും.

Read Also: ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം; ‘ജെല്ലിക്കെട്ട്’ മികച്ച ചിത്രം, നടന്‍ നിവിന്‍, നടി മഞ്‌ജു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE