സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയത് 24 കോടിയിലധികം വാക്‌സിൻ ഡോസുകൾ; കേന്ദ്രം

By Staff Reporter, Malabar News
covid vaccine
Representational Image
Ajwa Travels

ന്യൂഡെൽഹി: സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇതുവരെ 24 കോടിയിലധികം കോവിഡ്-19 വാക്‌സിൻ ഡോസുകൾ കേന്ദ്രസർക്കാർ നൽകിയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. 24,65,44,060 വാക്‌സിൻ ഡോസുകൾ ഇതുവരെ സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി നൽകിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്‌തമാക്കി.

അതേസമയം 1,19,46,925 വാക്‌സിൻ ഡോസുകൾ സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നൽകാനുണ്ടെന്നും മന്ത്രാലയം അറിയിച്ചു. വാക്‌സിനേഷൻ പുരോഗമിക്കുന്ന രാജ്യത്ത് 23,61,98,726 വാക്‌സിൻ ഡോസുകളാണ് ഇതുവരെ വിതരണം ചെയ്‌തത്‌.

രാജ്യത്ത് 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്‌തു സംസാരിക്കവെ അറിയിച്ചിരുന്നു. ജൂണ്‍ 21 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്നും വാക്‌സിന്‍ സംഭരണം പൂര്‍ണമായി കേന്ദ്ര സര്‍ക്കാര്‍ നടത്തുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

75 ശതമാനം വാക്‌സിന്‍ കേന്ദ്ര സ‌ര്‍ക്കാ‌ര്‍ കമ്പനികളില്‍ നിന്ന് നേരിട്ട് വാങ്ങി നല്‍കും. 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ട് വാങ്ങാം. എന്നാല്‍ പരമാവധി 150 രൂപ മാത്രമേ സര്‍വീസ് ചാര്‍ജായി ഈടാക്കാവു എന്നുമാണ് പ്രധാനമന്ത്രി അറിയിച്ചത്.

കൂടാതെ രാജ്യത്ത് ഇപ്പോള്‍ ഏഴ് കമ്പനികള്‍ വാക്‌സിന്‍ ഉൽപാദിപ്പിക്കുന്നുണ്ടെന്നും മൂന്ന് വാക്‌സിനുകള്‍ കൂടി ഉടന്‍ വരുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കൂടുതല്‍ വിദേശ കമ്പനികളുമായി ചര്‍ച്ച നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.

അതേസമയം രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ കുറവ് വരുന്നതായാണ് കണക്കുകൾ വ്യക്‌തമാക്കുന്നത്‌. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,498 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട് ചെയ്യപ്പെട്ടത്. 63 ദിവസത്തിന് ശേഷമാണ് പ്രതിദിന കോവിഡ് കണക്ക് ഒരു ലക്ഷത്തിൽ താഴെയാകുന്നത്. പ്രതിദിന ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 4.62 ശതമാനമാണ്. 1,82,282 പേർ രോഗമുക്‌തി നേടിയപ്പോൾ 2123 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തു.

Read Also: കേന്ദ്രത്തിന് വഴങ്ങി ട്വിറ്റർ; ഒരാഴ്‌ച സമയം ആവശ്യപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE