ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍; ഇന്ത്യയില്‍ രണ്ടാം ഘട്ട പരീക്ഷണം ആരംഭിച്ചു

By Desk Reporter, Malabar News
Oxford vaccine 2nd trial in India_Malabar News
Representational Image
Ajwa Travels

ന്യൂഡല്‍ഹി: ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ഇന്ത്യയില്‍ നടത്തുന്ന മനുഷ്യരിലെ രണ്ടാം ഘട്ട പരീക്ഷണങ്ങള്‍ പൂനെയില്‍ ആരംഭിച്ചു.സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി ചേര്‍ന്നാണ് പരീക്ഷണം.

പ്രായപൂര്‍ത്തിയായ രണ്ട് പുരുഷന്മാരിലാണ് വാക്സിന്റെ പരീക്ഷണം നടത്തുന്നത്. ഭാരതി വിദ്യാപീത് മെഡിക്കല്‍ കോളേജിലാണ് ക്ലിനിക്കല്‍ ട്രയലിന്റെ രണ്ടാം ഘട്ടം പുരോഗമിക്കുന്നത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് നടപടികള്‍ ആരംഭിച്ചതെന്ന് ആശുപത്രിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

‘ ആശുപത്രിയിലെ ചുമതലപ്പെട്ട ഡോക്ടര്‍മാര്‍ ഉച്ചയോടെയാണ് വാക്സിന്റെ ഒരു ഡോസ് 32 വയസുകാരനായ വ്യക്തിക്ക് നല്‍കിയത്, ഇയാളുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണെന്ന് നേരത്തെ ഉറപ്പുവരുത്തിയിരുന്നു ‘ ആശുപത്രിയുടെ മെഡിക്കല്‍ ഡയറക്ടര്‍ സഞ്ജയ് ലാല്‍വാനി വ്യക്തമാക്കി. ‘ കോവിഷില്‍ഡ് ‘ എന്നാണ് വാക്സിന് നല്‍കിയ പേരെന്നും അദ്ദേഹം പറഞ്ഞു. 48 കാരനായ മറ്റൊരു പുരുഷന്റെ ശരീരത്തിലും വാക്സിന്‍ ഉപയോഗിച്ചിട്ടുണ്ട്.

ആകെ 5 പേരാണ് വാക്സിന്‍ പരീക്ഷണത്തിന് സന്നദ്ധത അറിയിച്ചിരുന്നത്. ഇവരില്‍ ആന്റി ബോഡി ടെസ്റ്റുകള്‍ നടത്തി നെഗറ്റീവ് ആണെന്ന് കണ്ടെത്തിയ രണ്ട് പേരിലാണ് പരീക്ഷണം നടത്തിയത്. മറ്റു മൂന്നു പേരിലും കോവിഡ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ അയോഗ്യരാക്കുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE