ഓക്‌സിജൻ ക്ഷാമം വയനാട്ടിലെ സ്വകാര്യ ആശുപത്രിയിലും; ഉടൻ പരിഹരിക്കുമെന്ന് ഡിഎംഒ

By Team Member, Malabar News
medical oxygen
Ajwa Travels

വയനാട് : സംസ്‌ഥാനത്ത് കാസർഗോഡിന് പിന്നാലെ വയനാട്ടിലെ സ്വകാര്യ ആശുപത്രിയിലും ഓക്‌സിജൻ ക്ഷാമം. ജില്ലയിലെ കൽപ്പറ്റ ഫാത്തിമ ആശുപത്രിയാണ് നിലവിൽ ഓക്‌സിജൻ ക്ഷാമം നേരിടുന്നത്. ആശുപത്രിയിൽ ഓക്‌സിജൻ ആവശ്യമായ 4 രോഗികളാണ് ചികിൽസയിൽ കഴിഞ്ഞിരുന്നത്. ഇവർക്ക് ഇന്ന് വൈകുന്നേരം വരെ നൽകാനുള്ള ഓക്‌സിജൻ മാത്രമേ ബാക്കിയുള്ളൂ എന്നാണ് ആശുപത്രി അധികൃതർ വ്യക്‌തമാക്കിയത്‌.

ഈ സാഹചര്യത്തിൽ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന 2 രോഗികളെ നിലവിൽ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ നേരിട്ട ഓക്‌സിജൻ ക്ഷാമം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും, ഇന്ന് രാത്രിക്ക് മുൻപ് പരിഹാരം കാണുമെന്നും ആരോഗ്യവകുപ്പ് വ്യക്‌തമാക്കി. കോഴിക്കോട് നിന്നുള്ള ഏജൻസിയാണ് വയനാട്ടിൽ ഓക്‌സിജൻ എത്തിക്കുന്നത്. ഇവർക്ക് ഓക്‌സിജൻ ലഭിക്കാത്തതാണ് ക്ഷാമം നേരിടാൻ കാരണമെന്നും, ഉടൻ തന്നെ ഇതിന് പരിഹാരം കാണുമെന്നും ഡിഎംഒ അറിയിച്ചു.

Read also : കോവിഡ് വാക്‌സിൻ സൗജന്യമാക്കണം; പ്രധാനമന്ത്രിയോട് ലാലുപ്രസാദ് യാദവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE