നെല്ല് സംഭരണം; കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഡിസംബര്‍ 15 വരെ സമയം

By Staff Reporter, Malabar News
paddy_malabar news
Representational Image
Ajwa Travels

തൃശൂര്‍: ജില്ലയില്‍ സപ്‌ളൈകോ നെല്ല് സംഭരണത്തിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ സമയം അനുവദിച്ച് ഉത്തരവായി. ഡിസംബര്‍ 15 വരെയാണ് കര്‍ഷകര്‍ക്ക് രജിസ്‌റ്റര്‍ ചെയ്യാന്‍ സമയം അനുവദിച്ചത്.

ഈ വര്‍ഷം ഡിസംബര്‍ 31നകം കൊയ്‌ത്തു വരുന്ന, കഴിഞ്ഞ സീസണില്‍ രജിസ്‌റ്റര്‍ ചെയ്യാത്ത കര്‍ഷകര്‍ക്കാണ് സമയം അനുവദിച്ചത്. www.supplycopaddy.in എന്ന സൈറ്റ് വഴിയാണ് രജിസ്ട്രേഷന്‍ നടത്തേണ്ടത്.

2021 ജനുവരി ഒന്ന് മുതല്‍ കൊയ്‌ത്തു വരുന്നവര്‍ക്ക്, അതിന് ശേഷം അവസരം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇവര്‍ക്ക് ക്രോപ്പ് ടു (CROP 2) എന്ന പേരില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യാന്‍ ഡിസംബര്‍ 16 മുതല്‍ വെബ്‌സൈറ്റ് വീണ്ടും തുറന്നു കൊടുക്കുമെന്നും അധികൃതര്‍ വ്യക്‌തമാക്കി.

Malabar News: കണ്ണൂർ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE