പാലാരിവട്ടം കേസ്; വിവി നാഗേഷിനെ വിജിലന്‍സ് അറസ്‌റ്റ് ചെയ്‌തു

By Syndicated , Malabar News
V V Nagesh arrested_Malabar news
Ajwa Travels

കൊച്ചി: നാഗേഷ് കണ്‍സള്‍ട്ടന്‍സി ഉടമ വിവി നാഗേഷിനെ പാലാരിവട്ടം അഴിമതിക്കേസില്‍ വിജിലന്‍സ് അറസ്‌റ്റ് ചെയ്‌തു. 17 ലക്ഷം രൂപ ഈടാക്കിയ പാലാരിവട്ടം പാലത്തിന്റെ രൂപകല്‍പന ജിപിടി ഇന്‍ഫ്രാടെക്ക് എന്ന കമ്പനിക്കും നാഗേഷ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് അറസ്‌റ്റ്. കോട്ടയം വിജിലന്‍സ് ഓഫീസിലാണ് നിലവില്‍ നാഗേഷ് ഉള്ളത്.

കേസില്‍ വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷിനെ പത്താം പ്രതിയാക്കി ചേര്‍ത്തിട്ടുണ്ട്. അനധികൃതമായി വായ്‌പ നല്‍കാന്‍ കൂട്ടുനിന്നെന്ന കേസിലാണ് ഹനീഷിനെ പ്രതി ചേര്‍ത്തത്. കേസില്‍ കിറ്റ്‌കോ കണ്‍സല്‍ട്ടന്റുമാരായ എംഎസ് ഷാലിമാര്‍, നിഷ തങ്കച്ചി, നാഗേഷ് കണ്‍സള്‍ട്ടന്‍സിയിലെ എച്ച്എല്‍ മഞ്‌ജുനാഥ്, സോമരാജന്‍ എന്നിവരേയും പ്രതി ചേര്‍ത്തിട്ടുണ്ട്.

Read also: പാലാരിവട്ടം പാലം അഴിമതിക്കേസ്‌; ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്‌ച പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE