പന്നിപ്പാറ- തുവ്വക്കാട് പാലം അപകടാവസ്‌ഥ; ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു

By Central Desk, Malabar News
Pannippara - Thuvvakkad bridge _ Mass protests organized
Ajwa Travels

മലപ്പുറം: ജില്ലയിലെ എടവണ്ണയിൽ, ചെരണി – പന്നിപ്പാറ PWD റോഡിൽ, പന്നിപ്പാറ- തുവ്വക്കാട് പാലത്തിന്റെ അപകടാവസ്‌ഥയിലേക്ക് അധികാരികളുടെ ശ്രദ്ധ ക്ഷണിക്കുന്നതിന് ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.

അധികാരികൾ അനാസ്‌ഥ അവസാനിപ്പിച്ച്, വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്തണമെന്ന് പ്രദേശത്തെ കേരളാ മുസ്‌ലിം ജമാഅത്ത്, എസ്‌വൈഎസ്‍, എസ്‌എസ്‌എഫ് എന്നീ സംഘടനകൾ സംയുക്‌തമായി സംഘടിപ്പിച്ച പ്രതിഷേധം ആവശ്യപ്പെട്ടു.

പ്രദേശത്തെ നൂറുകണക്കിന് വിദ്യാർഥികളും നാട്ടുകാരും ആശ്രയിക്കുന്ന പാലം വർഷങ്ങളായി അപകട ഭീഷണിയിലായിട്ടും അധികാരികൾ തിരിഞ്ഞു നോക്കുകയോ വേണ്ട നടപടികൾ സ്വീകരിക്കുകയോ ചെയ്‌തിട്ടില്ല. ഓരോ മഴകാലവും പാലം മൂടുകയും പഠിപ്പ് മുടങ്ങുകയും ചെയ്യുന്നത് സ്‌ഥിരകാഴ്‌ചയാണ്.

ഇനിയും നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്‌തമായ ജനകീയ പ്രതിഷേധവുമായി മുന്നോട്ട് പോകും; സംഘടനാ പ്രതിനിധികൾ മുന്നറിയിപ്പ് നൽകി. മഹല്ല് ഖത്തീബ് ജാബിർ അഹ്സനി ഉൽഘാടനം നിർവഹിച്ചു, മുജീബ് തുവ്വക്കാട് മുഖ്യ പ്രഭാഷണം നിർവഹിച്ച പ്രതിഷേധത്തിൽ കെ ഷഫീഖ്, പി ഹാരിസ്, പികെ ഉമർ, കെകെ അഷ്‌റഫ്‌, കെപി ഷുഹൈബ്, പിപി അഷ്‌ഫഖ്‌ എന്നിവർ സംസാരിച്ചു.

Most Read: കൈകൾ കൊണ്ട് ഗിന്നസിലേക്ക് ഓടിക്കയറി സയോൺ ക്ളാർക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE