12 വയസുകാരിയെ പീഡിപ്പിച്ച പാസ്‌റ്റര്‍ അറസ്‌റ്റില്‍

By News Bureau, Malabar News
Ajwa Travels

തിരുവനന്തപുരം: വിതുരയില്‍ 12 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പാസ്‌റ്റര്‍ അറസ്‌റ്റില്‍. വിതുര സ്വദേശി ബെഞ്ചമിനാണ് (68) കഴിഞ്ഞ ദിവസം രാത്രി പിടിയിലായത്.

ആറ് മാസം മുമ്പ് കൂട്ടുകാരിയുമായി ബെഞ്ചമിന്റെ വീട്ടില്‍ പോയ കുട്ടിയെ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. നടന്ന കാര്യങ്ങള്‍ പുറത്തു പറയരുതെന്ന് ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു.

എന്നാല്‍ വീട്ടിലെത്തിയ പെണ്‍കുട്ടി സംഭവം സഹോദരിയോട് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം സ്‌കൂളിലെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ സഹോദരിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് 12 വയസുകാരിക്ക് നേരെയുണ്ടായ പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് സിഡബ്ള്യുസി വിതുര പോലീസിന് പരാതി നല്‍കുകയും പ്രതിയെ പിടികൂടുകയും ആയിരുന്നു.

Most Read: ലക്ഷങ്ങളുടെ തിരിമറി; വില്ലേജ് ഫീൽഡ് അസിസ്‌റ്റന്റ് പിടിയിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE