കൊറോണ ഔട്ട്, പോഗ്ബ ഇന്‍

By Staff Reporter, Malabar News
sports image_malabar news
Paul Pogba
Ajwa Travels

പാരിസ്: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരം പോള്‍ പോഗ്ബ കോവിഡ് മുക്തനായി. രണ്ട് തവണ നടത്തിയ പരിശോധനയിലും കോവിഡ് നെഗറ്റീവ് ആയതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം ചേര്‍ന്നിരിക്കുകയാണ് താരം. രണ്ടാഴ്ച മുമ്പ് ഫ്രാന്‍സ് ക്യാമ്പില്‍ എത്തിയപ്പോള്‍ ആയിരുന്നു പോഗ്ബക്ക് കൊറോണ സ്ഥിരീകരിച്ചത്. കൊറോണയെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലന ഗ്രൗണ്ടില്‍ എത്തിയ പോഗ്ബ ടീമിനൊപ്പം പരിശീലനവും ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ്.

പോഗ്ബയുടെ മടങ്ങി വരവ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിന് വലിയ ഊര്‍ജ്ജമാണ് നല്‍കുക. അടുത്ത ആഴ്‌ച ലീഗിലെ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ പോഗ്ബയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്‌ക്വാഡിനൊപ്പം ഉണ്ടാകും എന്നത് ടീമിന് വലിയ ആശ്വാസമാണ്. കഴിഞ്ഞ സീസണിന്റെ ഒടുക്കത്തില്‍ എന്ന പോലെ പോള്‍ പോഗ്ബ – ബ്രൂണൊ ഫെര്‍ണാണ്ടസ് കൂട്ടുകെട്ടിലേക്ക് തന്നെയാകും മാഞ്ചസ്റ്റര്‍ ആരാധകര്‍ വലിയ പ്രതീക്ഷ അര്‍പ്പിക്കുക. പോഗ്ബ തിരിച്ചെത്തിയതോടെ മത്സരങ്ങളുടെ ആവേശവും ഇരട്ടിക്കും എന്നതില്‍ സംശയമില്ല.

ISL News: ഒഗ്‌ബെചെക്ക് പിന്നാലെ ബ്ലാസ്റ്റേഴ്‌സിന് അടുത്ത നഷ്ടം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE