പിഴയടച്ചു എന്നാല്‍ കോടതി വിധി അംഗീകരിച്ചു എന്നല്ല; പ്രശാന്ത് ഭൂഷണ്‍

By Syndicated , Malabar News
Prasanth Bushan_malabar news
Prashanth Bhushan
Ajwa Travels

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ പുനപരിശോധന ഹരജിയുമായി മുന്നോട്ട് പോകുമെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഒരു രൂപ പിഴ അടച്ചതിനര്‍ത്ഥം കേസില്‍ നിന്ന് പിന്മാറി എന്നല്ലെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

രാജ്യത്തിന്റെ പല ഭാഗത്തു നിന്നും നിരവധി പേര്‍ തനിക്ക് സുപ്രീം കോടതി വിധിച്ച പിഴ തരാന്‍ തയ്യാറായി എത്തി. ‘ട്രൂത് ഫണ്ട്’ എന്ന പേരിലാണ് ആ തുക തന്നെ ഏല്‍പ്പിക്കുന്നതെന്നും സര്‍ക്കാരിനോട് വിയോജിച്ചതിന്റെ പേരില്‍ ജയിലില്‍ അടക്കപ്പെട്ടവര്‍ക്കായി ഈ തുക സമാഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ജെ എന്‍ യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്ത വിഷയത്തില്‍; വിമര്‍ശങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ എന്ത് തന്ത്രവും സ്വീകരിക്കുമെന്നും പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചു.

ട്വീറ്റുകളിലൂടെ സുപ്രീം കോടതിയേയും ചീഫ് ജസ്റ്റിസിനേയും വിമര്‍ശിച്ചെന്ന് ആരോപിച്ചായിരുന്നു ഭൂഷണെതിരെ കോടതി സ്വമേധയ കോടതിയലക്ഷ്യത്തിന് കേസെടുത്തത്. പ്രശാന്ത് ഭൂഷണെ കുറ്റക്കാരനാക്കിയ കോടതിയുടെ നടപടിക്കെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, ജസ്റ്റിസ് കുര്യന്‍ ജോസഫ്, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിരാ ജയ്സിംഗ് തുടങ്ങി നിരവധി പേര്‍ പ്രശാന്ത് ഭൂഷണ് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

Read also: നീറ്റ് പരീക്ഷ; സുപ്രീം കോടതിയെ വിമര്‍ശിച്ചു, സൂര്യയുടേത് കോടതിയലക്ഷ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE