പെന്‍ഷന്‍ പ്രായം 60 ആക്കണമെന്ന ഹരജി: സംസ്‌ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

By Staff Reporter, Malabar News
National Image_malabar news
Supreme Court of India
Ajwa Travels

ന്യൂഡെല്‍ഹി: 2013 ഏപ്രില്‍ ഒന്നിന് മുന്‍പ് സര്‍വീസില്‍ പ്രവേശിച്ച സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍ പ്രായം അറുപതാക്കണമെന്ന ഹരജിയില്‍ സംസ്‌ഥാന സര്‍ക്കാരിന് സുപ്രീംകോടതി നോട്ടിസ്. പങ്കാളിത്ത പെന്‍ഷന്‍കാരുടെ വിരമിക്കല്‍ പ്രായം തങ്ങള്‍ക്കും ലഭിക്കണം എന്നാവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ ഹരജിയിലാണ് സുപ്രീം കോടതി നടപടി.

പങ്കാളിത്ത പെന്‍ഷനില്‍ ഉള്‍പ്പെടുന്നവരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതിനായി കേരള സര്‍വ്വീസ് ചട്ടത്തില്‍ സര്‍ക്കാര്‍ 2013ല്‍ വരുത്തിയ ഭേദഗതി വിവേചനമാണെന്ന് നികുതി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ സാജു നമ്പാടന്‍, ടികെ മൂസ എന്നിവര്‍ സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടി. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നിലവില്‍ വരുന്നതിന് മുന്‍പ് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച തങ്ങളുടെയും വിരമിക്കല്‍ പ്രായം 60 വയസ് ആക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്.

നിലവില്‍ 2013 ഏപ്രില്‍ ഒന്നിന് മുന്‍പ് സര്‍വീസില്‍ പ്രവേശിച്ചവര്‍ക്ക് 56 ആണ് പെന്‍ഷന്‍ പ്രായം. അതേസമയം 2013 ഏപ്രില്‍ ഒന്നിനുശേഷം സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം ലഭിച്ചവരാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ വരിക. ഇവരുടെ ശമ്പളത്തിന്റെ 10% നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ നിക്ഷേപിക്കുന്നുണ്ട്. കൂടാതെ സര്‍ക്കാരും തുല്യമായ തുക നിക്ഷേപിക്കുന്നുണ്ട്.

സ്‌റ്റാറ്റിയൂട്ടറി പെന്‍ഷന്‍ ലഭിക്കുന്നതിന് പുറമെ വിരമിക്കല്‍ പ്രായം 60 ആയി ഉയര്‍ത്തണമെന്നാണോ ഹരജിക്കാരുടെ ആവശ്യമെന്ന് ഹരജി പരിഗണിച്ച ബെഞ്ച് ചോദിച്ചു. അതേസമയം നോട്ടീസ് അയച്ച സാഹചര്യത്തില്‍ സംസ്‌ഥാന സര്‍ക്കാരിന് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി സംബന്ധിച്ച് നിലപാട് സുപ്രീം കോടതിയില്‍ വ്യക്‌തമാക്കേണ്ടി വരും.

നേരത്തെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധന സാധ്യമാകുമോ എന്ന് പഠിക്കാന്‍ റിട്ട. ജില്ലാ ജഡ്ജി എസ് സതീഷ് ചന്ദ്രബാബുവിന്റെ അധ്യക്ഷതയിലുള്ള സമിതിക്ക് പിണറായി വിജയന്‍ സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു.

Read Also: പാലാരിവട്ടം പാലം അഴിമതിക്കേസ്‌; ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്‌ച പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE