‘പെട്രോള്‍ നികുതിയിൽ നിന്നാണ് വാക്‌സിന്‍ വാങ്ങുന്നത്’; ഇന്ധനവില ന്യായീകരിച്ച് കേന്ദ്രമന്ത്രി

By Web Desk, Malabar News
Hardeep Singh Puri
Ajwa Travels

ഡെൽഹി: തുടർച്ചയായുള്ള ഇന്ധനവില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് പുരി. പെട്രോളിനും ഡീസലിനും ഈടാക്കുന്ന എക്‌സൈസ് നികുതി ഉപയോഗിച്ചാണ് സൗജന്യ കോവിഡ് വാക്‌സിന്‍ വാങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ വാക്‌സിനേഷന്‍ പൂര്‍ണമാകുമ്പോള്‍ വില കുറയുമെന്ന സൂചനയും അദ്ദേഹം നല്‍കി.

സെറവീക്ക് സംഘടിപ്പിച്ച ഇന്ത്യ എനര്‍ജി ഫോറത്തില്‍ സംസാരിക്കുക ആയിരുന്നു മന്ത്രി. ‘കഴിഞ്ഞ ദിവസമാണ് നമ്മള്‍ നൂറു കോടി ഡോസ് വാക്‌സിന്‍ പൂര്‍ത്തീകരിച്ചത്. ഒരു വര്‍ഷമായി 90 കോടി പേര്‍ക്ക് മൂന്നു നേരം ഭക്ഷണം കൊടുക്കുന്നു. 8 കോടി സൗജന്യ സിലിണ്ടറുകളാണ് അനുവദിച്ചത്. ഒരു കോടി കൂടി നല്‍കാന്‍ പദ്ധതിയുമുണ്ട്. 32 രൂപയുടെ നികുതി കൊണ്ടാണ് നൂറു കോടി വാക്‌സിന്‍ അടക്കമുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ നടക്കുന്നത്’- പുരി പറഞ്ഞു.

വില ഉയരുമ്പോള്‍ നികുതി കുറയ്‌ക്കുക എന്നത് ചര്‍ച്ച ചെയ്യേണ്ട കാര്യമായി തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെട്രോള്‍ ലിറ്ററിന് 32.90 രൂപയാണ് കേന്ദ്രം എക്‌സൈസ് തീരുവയായി ഈടാക്കുന്നത്. ഡീസലിന് 31.80 രൂപയും. 2014ല്‍ ഇത് യഥാക്രമം 9.8 രൂപയും 3.56 രൂപയുമായിരുന്നു. ഇതിനു പുറമേയാണ് സംസ്‌ഥാനങ്ങള്‍ ഈടാക്കുന്ന നികുതികള്‍.

അതേസമയം രാജ്യത്ത് ഇന്നും ഇന്ധനവില കൂട്ടിയിരുന്നു. ഒരു ലിറ്റർ ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയുമാണ് വർധിപ്പിച്ചത്. ഒരു മാസത്തിനിടെ ഡീസലിന് കൂട്ടിയത് 7 രൂപ 73 പൈസയും പെട്രോളിന് 6 രൂപയുമാണ്.

Kerala News: കെ റെയില്‍ പദ്ധതിയുമായി മുന്നോട്ടുപോകും; മന്ത്രി വി അബ്‌ദുൽ റഹ്‍മാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE