രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി

By Staff Reporter, Malabar News
petrol-price
Representational Image
Ajwa Travels

ന്യൂഡെൽഹി: കോവിഡ് കാലത്തും ജനങ്ങൾക്ക് ഇരുട്ടടിയുമായി രാജ്യത്ത് വീണ്ടും പെട്രോളിനും ഡീസലിനും വില കൂട്ടി. പെട്രോൾ വില 25 പൈസയും ഡീസൽ വില 26 പൈസയുമാണ് കൂട്ടിയത്. അന്താരാഷ്‌ട്ര വിപണിയിൽ എണ്ണവില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലും വീണ്ടും രാജ്യത്ത് എണ്ണക്കമ്പനികൾ വില കൂട്ടിയിരിക്കുകയാണ്.

സംസ്‌ഥാന നികുതി കൂടി കണക്കിലെടുക്കുമ്പോൾ കേരളത്തിൽ പെട്രോളിനും ഡീസലിനും വില കൂടും. കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 85.11 രൂപയാണ്. ഡീസൽ വില 79.24 രൂപയുമായി. പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതിച്ചുങ്കവും ക്രൂഡ് ഓയിൽ വിലയും അടിസ്‌ഥാനപ്പെടുത്തിയാണ് ഇന്ധനവില നിർണയിക്കുന്നത്. കഴിഞ്ഞയാഴ്‌ചയും രാജ്യത്ത് ഇന്ധനവില കൂട്ടിയിരുന്നു.

Read Also: ഡിജിറ്റൽ പണമിടപാട്; ആർബിഐ രൂപീകരിച്ച സമിതി മൂന്ന് മാസത്തിനകം റിപ്പോർട് നൽകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE