ഫൈസര്‍ വാക്‌സിന് സിംഗപ്പൂരില്‍ അനുമതി; മുഴുവന്‍ പൗരന്‍മാര്‍ക്കും വാക്‌സിന്‍ സൗജന്യം

By Staff Reporter, Malabar News
pfizer vaccine_malabar news
Ajwa Travels

സിംഗപ്പൂര്‍: ഫൈസര്‍ കോവിഡ് വാക്‌സിന് സിംഗപ്പൂരില്‍ അനുമതി. ഫൈസര്‍ സമര്‍പ്പിച്ച ശാസ്‍ത്രീയ വിവരങ്ങളും, ക്‌ളിനിക്കല്‍ പരീക്ഷണ രേഖകളും പരിശോധിച്ചാണ് ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയതെന്ന് ഫൈസര്‍ കമ്പനി പറഞ്ഞു. വാക്‌സിന്റെ ആദ്യ ഷിപ്‌മെന്റ് ഈ മാസം അവസാനം വരുമെന്ന് പ്രധാനമന്ത്രി ലീ സെയ്ന്‍ ലൂംഗ് വ്യക്‌തമാക്കി.

മുഴുവന്‍ സിംഗപ്പൂര്‍ പൗരന്‍മാര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ആദ്യഘട്ടത്തില്‍ ഹൈറിസ്‌ക്ക് വിഭാഗം, കോവിഡ് മുന്‍നിര പോരാളികള്‍, പ്രായമായവര്‍ തുടങ്ങിയവര്‍ക്കാണ് വാക്‌സിന്‍ ലഭ്യമാക്കുക. അതേസമയം ഡിസംബര്‍ 28 ഓടെ രാജ്യത്തെ അണ്‍ലോക്ക് പ്രക്രിയ മൂന്നാം ഘട്ടം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാത്രവുമല്ല ഫൈസറിന് പുറമെ മറ്റ് വാക്‌സിനുകളും അടുത്ത മാസങ്ങളിലായി രാജ്യത്ത് ഉപയോഗിക്കുമെന്നും അടുത്ത വര്‍ഷം മധ്യത്തോടെ രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

National News: കര്‍ഷകര്‍ പ്രതിപക്ഷത്തിന്റെ കെണിയില്‍ വീഴരുത്; കിഷന്‍ റെഡ്ഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE