ധാരാവി മാതൃക പിന്തുടരാന്‍ ഒരുങ്ങി ഫിലിപ്പീന്‍സ് സര്‍ക്കാര്‍

By News Desk, Malabar News
MalabarNews_ dharavi model
Representation Image
Ajwa Travels

മുംബൈ: കോവിഡ് വ്യാപനം നേരിടാന്‍ മുംബൈയിലെ ധാരാവിയില്‍ സ്വീകരിച്ച നടപടികള്‍ മാതൃകയാക്കാനൊരുങ്ങി ഫിലിപ്പീന്‍സ് സര്‍ക്കാര്‍. വൈറസ് വ്യാപനം തടയാന്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഫിലിപ്പീന്‍സ് ആരോഗ്യ മന്ത്രാലയത്തിന് കൈമാറിക്കഴിഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമാണ് ധാരാവി.

ഫിലിപ്പീന്‍സിലെ ജനസാന്ദ്രത കൂടുതലുള്ള ചേരി പ്രദേശങ്ങളില്‍ ധാരാവി മാതൃക നടപ്പാക്കാനാണ് അവരുടെ നീക്കമെന്ന് മുനിസിപ്പല്‍ കമ്മീഷണര്‍ ഐ.എസ് ഛഹാല്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഫിലിപ്പീന്‍സ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഇന്‍ക്വയര്‍ ഡോട്ട് നെറ്റ്’ എന്ന ന്യൂസ് പോര്‍ട്ടലും ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ബിഎംസി അസിസ്റ്റന്റ് കമ്മീഷണര്‍ കിരണ്‍ ദിഘാവ്കറിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി വിജയിച്ച പദ്ധതിയാണ് ഫിലിപ്പീന്‍സ് മാതൃകയാക്കാന്‍ ഒരുങ്ങുന്നത്.

ഫിലിപ്പീന്‍സില്‍ 10.01 കോടി ജനങ്ങളാണ് 2.98 സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശത്ത് അധിവസിക്കുന്നത്. മഹാരാഷ്ട്രയിലാകട്ടെ 3.07 ലക്ഷം സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശത്ത് 11.5 കോടി ജനങ്ങളാണ് ജീവിക്കുന്നത്. എന്നാല്‍ കൊറോണ വേള്‍ഡോമീറ്ററില്‍ 22 -ആം സ്ഥാനത്താണ് ഫിലിപ്പീന്‍സ് ഉള്ളത്. അവിടെ 1,69,213 കോവിഡ് കേസുകളും 2687 മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലാകട്ടെ 6,04,358 കേസുകളും 20,265 മരണങ്ങളുമാണ് ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്.

മുംബൈയിലേതിന് സമാനമായി 30 ലക്ഷത്തോളം പേരാണ് ഫിലിപ്പീന്‍സിലെ മനിലയിലുള്ള ചേരി പ്രദേശങ്ങളില്‍ താമസിക്കുന്നത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ധാരാവിയിലെ കോവിഡ് വ്യാപനം ബിഎംസി അധികൃതര്‍ക്കും മഹാരാഷ്ട്രാ ആരോഗ്യ മന്ത്രാലയത്തിനും കടുത്ത വെല്ലുവിളിയാണ് ആദ്യ ഘട്ടത്തില്‍ ഉയര്‍ത്തിയത്. എന്നാല്‍ അവിടുത്തെ കോവിഡ് വ്യാപനം അവിശ്വസനീയമാം വിധം തടയാന്‍ കഴിഞ്ഞതോടെ മഹാരാഷ്ട്രാ സര്‍ക്കാരിന് ലോകരോഗ്യ സംഘടനയുടെ പോലും അഭിനന്ദനം ലഭിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE