കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് മുക്‌തി നേടി. അദ്ദേഹം ഇന്ന് തന്നെ ആശുപത്രി വിടും. ഏപ്രിൽ 8നാണ് അദ്ദേഹത്തിന് രോഗം സ്‌ഥിരീകരിച്ചത്. അന്ന് വൈകിട്ട് തന്നെ നിരീക്ഷണത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തിരഞ്ഞെടുപ്പ് ദിനത്തിലാണ് മുഖ്യമന്ത്രിയുടെ മകൾ വീണക്ക് കോവിഡ് സ്‌ഥിരീകരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ മുഖ്യമന്ത്രിക്കും രോഗം സ്‌ഥിരീകരിക്കുകയായിരുന്നു.
Read also: മാസ് ലുക്കിൽ മോഹൻലാൽ; ‘ആറാട്ട്’ ടീസർ പുറത്ത്