പിണറായി വിജയന്റേത് നാണംകെട്ട രാഷ്‌ട്രീയം; പിസി ജോർജ്

By Staff Reporter, Malabar News

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റേത് നാണംകെട്ട രാഷ്‌ട്രീയമാണെന്ന് പിസി ജോർജ്. ചോദ്യം ചെയ്യലിനുള്ള നോട്ടീസ് രാഷ്‌ട്രീയ പ്രേരിതമാണ്. തനിക്കെതിരെ ചുമത്തിയത് കള്ളക്കേസ്. തൃക്കാക്കരിയിൽ പിണറായിക്ക് മറുപടി നൽകും. ഉപതിരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ലെങ്കിൽ തനിക്കെതിരെ ഒരു എഫ്ഐആർ പോലും ഉണ്ടാകുമായിരുന്നില്ല എന്നും പിസി ജോർജ് പറഞ്ഞു. ജനാധിപത്യ കടമ നിർവഹിക്കുമെന്ന് ഇദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം വിദ്വേഷ പ്രസം​ഗക്കേസിൽ ചോദ്യം ചെയ്യലിന് പിസി ജോർജ് ഇന്ന് ഹാജരാകില്ല. ആദ്യം ​ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് വാർത്താകുറിപ്പ് ഇറക്കിയതെങ്കിൽ അതിന് മാറ്റം വന്നിട്ടുണ്ട്. ഭരണഘടനാപരമായി ജനാധിപത്യപരവുമായ തന്റെ അവകാശമാണെന്നും തന്റെ ജനപക്ഷം സംഘടനയുടെ പേരിൽ പ്രചരണത്തിന് ഇറങ്ങാൻ പോകുകയാണെന്നും ജോർജ് വ്യക്‌തമാക്കിയിട്ടുണ്ട്.

Read Also: ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം; 5 പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE