ആഗോള നിക്ഷേപകരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്‌ത് പിയൂഷ് ഗോയല്‍

By Staff Reporter, Malabar News
MALABARNEWS-PIYUSH-GOYAL
Piyush Goyal
Ajwa Travels

ന്യൂഡെല്‍ഹി: ആഗോള നിക്ഷേപകരെ ഇന്ത്യന്‍ മണ്ണിലേക്ക് സ്വാഗതം ചെയ്യുന്നതായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. ബാങ്ക് ഓഫ് അമേരിക്ക സംഘടിപ്പിച്ച ‘ഇന്ത്യ: ഡ്രൈവേഴ്‌സ് ഓഫ് ചേഞ്ച്‘ എന്ന സെമിനാറില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന സംസാരിക്കുക ആയിരുന്നു അദ്ദേഹം. രാജ്യം നിങ്ങളുടെ നിക്ഷേപത്തിനെ വിലമതിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ആഭ്യന്തര വിപണിയുടെ നേട്ടങ്ങള്‍ വര്‍ധിക്കുന്നതിനൊപ്പം ഇവിടുത്തെ വാണിജ്യ സൗഹൃദ നിലപാടുകള്‍ ലോകത്തിന് മുന്‍പില്‍ അവതരിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നിക്ഷേപകര്‍ക്ക് ലോകത്തിലെ ഏറ്റവും വിശ്വസ്‌ത രാജ്യമായിരിക്കും ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

‘ഇവിടുത്തെ സുതാര്യവും, ജനാധിപത്യ പരവുമായ അന്തരീക്ഷം നിക്ഷേപകര്‍ക്ക് ഗുണം ചെയ്യും. രാജ്യം എല്ലാ മേഖലയിലും കൃത്യമായ സ്‌ഥാനം അന്വേഷിക്കുകയാണ്. സര്‍ക്കാര്‍ മുഴുവന്‍ ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നത്’ ഗോയല്‍ പറഞ്ഞു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം തന്നെയാണ് വിവരം പുറത്തുവിട്ടത്.

Read Also: സംഘപരിവാര്‍ എതിര്‍പ്പ്; സിലബസില്‍ നിന്ന് അരുന്ധതി റോയിയുടെ പുസ്‌തകം നീക്കി സര്‍വകലാശാല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE