കോഴിക്കോട്: നാദാപുരത്ത് എംഡിഎംഎയുമായി യുവാവിനെയും യുവതിയെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. 32 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. കോഴിക്കോട് കൊട്ടാരംകുന്ന് തയ്യിൽ മുഹമ്മദ് ഇജാസ് (26), വയനാട് കമ്പളക്കാട് പുതിയവീട്ടിൽ അഖില (24) എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തത്.
കാർ, ലാപ്ടോപ്പ്, ക്യാമറ, മൂന്ന് മൊബൈൽ ഫോണുകൾ, 8500 രൂപ, ഇലക്‌ട്രോണിക് ത്രാസ് എന്നിവയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. തിങ്കളാഴ്‌ച വൈകിട്ട് 6.50ന് പാറക്കടവ് തിരിക്കോട്ട് ട്രാൻസ്‌ഫോർമറിന് സമീപം വാഹന പരിശോധനക്കിടെ പ്രതികൾ സഞ്ചരിച്ച വാഹനം പോലീസ് തടയുകയായിരുന്നു. കാറിൽ നിന്ന് പുറത്തിറങ്ങിയ പ്രതികൾ ബഹളം വെക്കുകയും ഗതാഗത തടസം സൃഷ്‌ടിക്കുകയും ചെയ്‌തു.
ഇതോടെ കാർ കസ്‌റ്റഡിയിലെടുത്ത് പ്രതികളെ സ്‌റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. സ്‌റ്റേഷനിൽ എത്തിച്ചു കാർ പരിശോധിച്ചപ്പോഴാണ് സീറ്റിനടിയിൽ നിന്ന് എംഡിഎംഎ കണ്ടെത്തിയത്. പ്രതികളെ സ്‌റ്റേഷനിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ ഇജാസ് സ്‌റ്റേഷനിൽ നിന്ന് ഓടിരക്ഷപ്പെട്ടു. നീണ്ട നേരത്തെ തിരച്ചിലിനൊടുവിലാണ് ഇജാസിനെ പിടികൂടിയത്.
Most Read| മൂന്നുവർഷം സർക്കാർ എന്ത് ചെയ്യുകയായിരുന്നു? ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതി