പാലാരിവട്ടത്ത് പോലീസ് വാഹനം ഇടിച്ചു തെറിപ്പിച്ചു; ടാങ്കർ ഡ്രൈവർ അറസ്‌റ്റിൽ

By Trainee Reporter, Malabar News
Police crash vehicle in Palarivattom
Ajwa Travels

കൊച്ചി: പാലാരിവട്ടത്ത് വാഹന പരിശോധനക്കിടെ മലിന ജലവുമായി എത്തിയ ടാങ്കർ ലോറി പോലീസ് വാഹനം ഇടിച്ചു തെറിപ്പിച്ചു. സംഭവത്തിൽ പോലീസുകാർ പരിക്കേൽക്കാതെ രക്ഷപെട്ടു. അപകടം ഉണ്ടാക്കിയ ലോറി ഡ്രൈവർ ഫൈജാദിനെ അറസ്‌റ്റ് ചെയ്‌തു. ഇന്ന് പുലർച്ചെ 1.30ന് ആണ് സംഭവം.

ഇടപ്പളളിയിൽ നിന്ന് പാലാരിവട്ടം ഭാഗത്തേക്ക് വന്ന ലോറിയാണ് വാഹനം ഇടിച്ചു തെറിപ്പിച്ചത്. പാലാരിവട്ടം സ്‌റ്റേഷന് സമീപത്ത് വെച്ച് ലോറി നിർത്താൻ പോലീസ് കൈകാണിച്ചെങ്കിലും നിർത്താതെ പോലീസ് വാഹനത്തെ ഇടിച്ചു തെറിപ്പിച്ച ശേഷം സമീപത്തെ മരത്തിൽ ഇടിച്ചു നിൽക്കുകയായിരുന്നു.

ഇയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസുകാരെ അപായപ്പെടുത്താൻ ശ്രമിച്ചതിനാണ് ഫൈജാദിനെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തത്‌. ഡ്രൈവറെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

Most Read: ടിക്കറ്റ് നിരക്ക് വർധിപ്പിച്ചില്ലെങ്കിൽ സർവീസ് നിർത്തും; ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE