റിട്ട.കെഎസ്ആർടിസി ജീവനക്കാരൻ റോഡിൽ തീകൊളുത്തി ആത്‍മഹത്യ ചെയ്‌തു

By Trainee Reporter, Malabar News
Retired KSRTC employee commits suicide
Representational Image
Ajwa Travels

എറണാകുളം: റിട്ട.കെഎസ്ആർടിസി ജീവനക്കാരൻ റോഡിൽ തീകൊളുത്തി ആത്‍മഹത്യ ചെയ്‌തു. മൂവാറ്റുപുഴയിലെ തീക്കൊള്ളി പാറയിലാണ് സംഭവം. മൂവാറ്റുപുഴ കെഎസ്ആർടിസിക്ക് സമീപം താമസിക്കുന്ന കെ ബേബിക്കുട്ടൻ എന്ന് വിളിക്കുന്ന കെഎൻ അജയകുമാറാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം നടന്നത്.

ബൈക്കിലെത്തിയ അജയകുമാർ തീക്കൊള്ളി പാറയിൽ എത്തിയപ്പോൾ കൈയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് സ്വയം തീകൊളുത്തുക ആയിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഓടിക്കൂടിയ നാട്ടുകാർ തീ അണക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

റോഡിൽ വെച്ച് തന്നെ അജയകുമാർ മരിച്ചതായാണ് വിവരം.
ഫയർഫോഴ്‌സും പോലീസും സ്‌ഥലത്തെത്തി മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സാമ്പത്തിക ബാധ്യതയാണ് ആത്‍മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Most Read: കൊല്ലത്ത് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ കൂടി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE