മാവോയിസ്‌റ്റ് ഏറ്റുമുട്ടൽ; വേല്‍മുരുകന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

By Syndicated , Malabar News
Maoist-Police encounter_Malabar news
Ajwa Travels

വയനാട്: പോലീസ്-മാവോയിസ്‌റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വേല്‍ മുരുകന്റെ കൊലപാതകം സംബന്ധിച്ച്  ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട്   ബന്ധുക്കള്‍ കല്‍പ്പറ്റ ജില്ലാ കോടതിയില്‍ ഹരജി നല്‍കി. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മുഖേനയാണ് സഹോദരന്‍ അഡ്വ.മുരുകന്‍ ഹരജി നല്‍കിയത്. മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല. കേസ് അന്വേഷണം പുരോഗമിക്കുന്നതിന് ഇടയിലാണ്   വേല്‍ മുരുകന്റെ കുടുംബം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്.

വേല്‍ മുരുകന്റെ സഹോദരന്‍ അഡ്വ. മുരുകന്‍ ഒപ്പിട്ട ഹരജി  സമാനമായ സാഹചര്യത്തില്‍ വയനാട്ടില്‍ കൊല്ലപ്പെട്ട സിപി ജലീലിന്റെ സഹോദരനായ സിപി റഷാദാണ് (മനുഷ്യാവകാശ പ്രവര്‍ത്തകന്‍) കല്‍പ്പറ്റ ജില്ലാ സെഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ബാണാസുര മലയില്‍ നടന്നത് മനപൂര്‍വമുള്ള ഏറ്റുമുട്ടലാണെന്നും കൊലപാതകം ലക്ഷ്യമിട്ടാണ് വെടിവെപ്പ് നടന്നതെന്നും  കുടുംബം ആരോപിക്കുന്നു. സിറ്റിംഗ് ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ്  ഹരജിയിലെ ആവശ്യം.

Read also: സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ് മനുഷ്യാവകാശ ലംഘനം; മുല്ലപ്പള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE