Wed, May 8, 2024
33 C
Dubai
Home Tags Doubtful Encounter Kerala

Tag: Doubtful Encounter Kerala

വേല്‍മുരുകന്റെ പോസ്‌റ്റ്‌മോർട്ടം റിപ്പോര്‍ട്; മരണത്തിൽ ദുരൂഹത ആരോപിച്ച് കോടതിയെ സമീപിക്കും

വയനാട്: ബപ്പനമലയില്‍ പോലീസ് മാവോയിസ്‌റ്റ് ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട വേല്‍മുരുകന്റെ പോസ്‌റ്റ്‌മോർട്ടം റിപ്പോര്‍ട് ലഭിച്ചതോടെ കോടതിയെ സമീപിക്കാനൊരുങ്ങി സിപി റഷീദിന്റെ നേതൃത്വത്തിലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍. ശരീരത്തില്‍ വെടിയേറ്റ 44 മുറിവുകളുണ്ടെന്നും ആന്തരിക അവയവങ്ങള്‍ക്കേറ്റ മുറിവാണ്...

മാവോവാദി വേൽമുരുകന്റെ മരണം; അന്വേഷണചുമതല വയനാട് കളക്‌ടർക്ക്‌

കൽപ്പറ്റ: വയനാട് പടിഞ്ഞാറത്തറയിൽ മാവോവാദി വേൽമുരുകൻ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട സംഭവം ജില്ലാ കളക്‌ടർ അദീല അബ്‌ദുള്ള അന്വേഷിക്കും. സംഭവത്തിൽ ക്രിമിനൽ നടപടി ചട്ടം സെക്ഷൻ 176 പ്രകാരം മജിസ്‌ട്രേറ്റ് തല അന്വേഷണം...

മാവോയിസ്‌റ്റ് ഏറ്റുമുട്ടൽ; വേല്‍മുരുകന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

വയനാട്: പോലീസ്-മാവോയിസ്‌റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വേല്‍ മുരുകന്റെ കൊലപാതകം സംബന്ധിച്ച്  ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട്   ബന്ധുക്കള്‍ കല്‍പ്പറ്റ ജില്ലാ കോടതിയില്‍ ഹരജി നല്‍കി. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മുഖേനയാണ് സഹോദരന്‍ അഡ്വ.മുരുകന്‍ ഹരജി നല്‍കിയത്....

മാവോയിസ്‌റ്റ് വേല്‍മുരുകന്റെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍; പോസ്‌റ്റ്‌മോർട്ടം റിപ്പോര്‍ട്ട്

കോഴിക്കോട്: വയനാട്ടില്‍ കൊല്ലപ്പെട്ട മാവോയിസ്‌റ്റ് വേല്‍മുരുകന്റെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍ ഉണ്ടായിരുന്നതായി പോസ്‌റ്റ്‌മോർട്ടം റിപ്പോര്‍ട്ട്. എക്‌സറേ പരിശോധനയിലാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ശരീരത്തില്‍ നാല്‍പതില്‍ കൂടുതല്‍ മുറിവുകളുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ്...

മാവോവാദികളെങ്കിൽ മരിച്ചുവീഴേണ്ടവരെന്ന കാഴ്‌ചപ്പാട് സർക്കാരിനില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: മാവോവാദി ആയിപ്പോയാൽ മരിച്ചുവീഴേണ്ടവരാണെന്ന കാഴ്‌ചപ്പാട് സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിലെ പടിഞ്ഞാറത്തറയിൽ പൊലീസും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. "ആദ്യം വെടിവെച്ചത് മാവോവാദികളാണ്. ആത്‌മരക്ഷാർഥമാണ് പൊലീസ് വെടിവെച്ചത്. മുൻകരുതൽ എടുത്തിരുന്നത്...

മാവോയിസ്‌റ്റ് വേല്‍മുരുകന്റെ മൃതദേഹം സംസ്‌കരിച്ചു

വയനാട്: പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്‌റ്റ് വേല്‍മുരുകന്റെ മൃതദേഹം സംസ്‌കരിച്ചു. പുലര്‍ച്ചെ 5.30 ഓടെ തേനി പെരിയ പാളയത്തിലാണ് സംസ്‌കാരം നടന്നത്. ഗോപാലപുരം വരെ കേരള പൊലീസും ശേഷം തമിഴ്‌നാട് പൊലീസും മൃതദേഹത്തിന്...

വ്യാജ ഏറ്റുമുട്ടലോ? സംശയം കനക്കുന്നു; വേൽമുരുകന് വെടിയേറ്റത് പിന്നിൽ നിന്ന്

കൽപ്പറ്റ: മാവോവാദി വേൽമുരുകന് വെടിയേറ്റത് ഏറ്റുമുട്ടലിലാണെന്ന പൊലീസ് വാദം പൊളിയുന്നു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട വേൽമുരുകന് വെടിയേറ്റത് പിന്നിൽ നിന്നാണെന്ന് സൂചന ലഭിച്ചു. ഇടത് ചെവിയുടെ പിറകിലായി തലയിലും ഇടത് കൈയുടെ പുറകിലും...

വയനാട്ടിലേത് വ്യാജ ഏറ്റുമുട്ടലല്ല; ആരോപണം തള്ളി എസ് പി

കൽപ്പറ്റ: വയനാട്ടിൽ മാവോയിസ്‌റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടൽ ഏകപക്ഷീയമാണെന്ന ആരോപണം തള്ളി വയനാട് എസ് പി ജി പൂങ്കുഴലി. ഏറ്റുമുട്ടൽ ഏകപക്ഷീയമായിരുന്നില്ല. മാവോയിസ്‌റ്റുകളുമായി അങ്ങോട്ടും ഇങ്ങോട്ടും വെടിവെപ്പുണ്ടായിട്ടുണ്ട്. ഏറ്റമുട്ടലിനിടയിൽ കൂടുതൽ പരിക്കേറ്റതാകാം വേൽമുരുകന്റെ മരണത്തിന്...
- Advertisement -