സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ് മനുഷ്യാവകാശ ലംഘനം; മുല്ലപ്പള്ളി

By Syndicated , Malabar News
Siddique Kappan_Malabar news
Ajwa Travels

തിരുവനന്തപുരം: യുപി സര്‍ക്കാര്‍ രാജ്യദ്രോഹക്കേസ് ചുമത്തി അറസ്‌റ്റ് ചെയ്‌ത‌ മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് നീതി ലഭിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വതന്ത്ര പത്രപ്രവര്‍ത്തനത്തെ തടയാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മോദിയുടെ ഫാസിസ്‌റ്റ് നടപടിയുടെ ഭാഗമാണ് ഇത്തരം പ്രവര്‍ത്തികളെന്ന് അദ്ദേഹം പറഞ്ഞു. സിദ്ദീഖ് കാപ്പന്റെ ഭാര്യയുടെ സാന്നിധ്യത്തിലായിരുന്നു  അദ്ദേഹത്തിന്റെ പ്രതികരണം.

യഥാര്‍ഥ മനുഷ്യാവകാശ ലംഘനമാണ് സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റെന്നും  കുറ്റം ചെയ്‌തുവെങ്കില്‍ തെളിവ് ഹാജരാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. അന്യായമായ കസ്‌റ്റഡി ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ല. തെറ്റ് ചെയ്‌തിട്ടുണ്ടെങ്കില്‍ അത് പറയാനുള്ള ഉത്തരവാദിത്വമുണ്ട്. നിയമവിരുദ്ധമായി ഒരാളെ കസ്‌റ്റഡിയില്‍ വെക്കാന്‍ പാടില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Read also: അര്‍ണാബിന്റെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് മഹാരാഷ്‍ട്ര ഗവര്‍ണര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE