കൊച്ചി: ലഹരി പാർട്ടി നടത്തുന്നുവെന്ന ആരോപണത്തിൽ നടി റിമ കല്ലിങ്കൽ, സംവിധായകൻ ആഷിക് അബു എന്നിവർക്കെതിരെ പ്രാഥമിക അന്വേഷണത്തിന് നിർദ്ദേശം. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് യുവമോർച്ച നൽകിയ പരാതിയിലാണ് നടപടി. എറണാകുളം സൗത്ത് എസ്‌പിക്കാണ് അന്വേഷണ ചുമതല.
തമിഴ് ഗായിക സുചിത്രയാണ് റിമക്കും ആഷിക് അബുവിനുമെതിരെ ആരോപണം ഉന്നയിച്ചത്. റിമയും ആഷിക്കും നടത്തുന്ന പാർട്ടികളിൽ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത ലഹരി വസ്‌തുക്കൾ ഉപയോഗിച്ചതായി സുചിത്ര ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അവരുടെ പാർട്ടികളിൽ നൽകുന്ന ചോക്ളേറ്റ് പോലും കഴിക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നതായി ഒരു സുഹൃത്ത് തന്നോട് പറഞ്ഞിരുന്നുവെന്നും സുചിത്ര ആരോപിച്ചിരുന്നു.
കൊച്ചിയിലെ ഫ്‌ളാറ്റിൽ ലഹരി പാർട്ടി നടത്തി പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നുമാണ് സുചിത്രയുടെ ആരോപണം. അതിനിടെ, സുചിത്രക്കെതിരെ റിമ കല്ലിങ്കൽ വക്കീൽ നോട്ടീസ് ആയിച്ചിട്ടുണ്ട്.
Most Read| രാജ്യസഭാ അംഗമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ സത്യപ്രതിജ്‌ഞ ചെയ്‌തു