ഹാരിസ് മരണം; അന്വേഷണം പൂര്‍ത്തിയായി, റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും

By Team Member, Malabar News
Malabarnews_kalammassery
Representational image
Ajwa Travels

കൊച്ചി : കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗി മരിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്ക് എതിരെ ഉയര്‍ന്ന ആരോപണത്തെ തുടര്‍ന്നുള്ള പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി. അന്വേഷണ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനുള്ളില്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറുമെന്ന് അന്വേഷണ സംഘം അറിയിച്ചു. കേസില്‍ തുടര്‍നടപടികള്‍ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ആയിരിക്കും നടക്കുക.

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ചു ചികില്‍സയില്‍ കഴിഞ്ഞിരുന്ന ഹാരിസ് ഓക്‌സിജന്‍ ലഭിക്കാതെ മരിച്ച സംഭവം വളരെയധികം വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരുന്നു. മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കള്‍ പോലീസിനെ അറിയിച്ചതിന് പിന്നാലെയാണ് മെഡിക്കല്‍ കോളേജിലെ നഴ്‌സിംഗ് ഓഫീസര്‍ ജലജ ദേവിയുടെ ശബ്‌ദ സന്ദേശം പുറത്തെത്തിയത്. ശബ്‌ദ സന്ദേശത്തില്‍ ജീവനക്കാരുടെ അനാസ്‌ഥ മൂലമാണ് ഹാരിസ് മരിച്ചതെന്ന് ജലജ ദേവി വ്യക്‌തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് സംഭവം വിവാദമായതോടെ ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കളില്‍ നിന്നും മെഡിക്കല്‍ കോളേജ് ജീവനക്കാരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു.

Read also : 16000 അടി ഉയരം; തണുത്തുറഞ്ഞ കാലാവസ്‌ഥയെ അതിജീവിച്ച് ജവാന് ശസ്‌ത്രക്രിയ; വിജയകരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE