പോലീസുകാരെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി; ഷോക്കേറ്റെന്ന് പ്രാഥമിക നിഗമനം

By Team Member, Malabar News
Police Men Were Found Dead Near Muttikulangara Police Camp In Palakkad
Ajwa Travels

പാലക്കാട്: ജില്ലയിലെ മുട്ടിക്കുളങ്ങര പോലീസ് ക്യാംപിന് സമീപം 2 പോലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തി. ഹവിൽദാർമാരായ മോഹൻദാസ്, അശോകൻ എന്നിവരാണ് മരിച്ചത്. പോലീസ് ക്യാംപിനോടു ചേർന്ന വയലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നാണ് നിലവിലെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം മുതൽ ഇവരെ കാണാതായിരുന്നു. അതിന് പിന്നാലെയാണ് വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

വയലിൽ രണ്ടു ഭാഗത്തായിട്ടാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. എന്നാൽ ഇവരെ കണ്ടെത്തിയ സ്‌ഥലത്ത് ഷോക്കേൽക്കാനുള്ള സാധ്യതയില്ലാത്തത് ദുരൂഹത വർധിപ്പിക്കുന്നുണ്ട്. ഹേമാംബിക നഗർ പോലീസ് സ്‌ഥലത്തെത്തി നിലവിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read also: സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുന്നു; 12 ജില്ലകളിൽ ഓറഞ്ച് അലർട്- ഷട്ടറുകൾ തുറക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE