പിഴ രസീതിൽ കൃത്രിമം; ജില്ലയിൽ എസ്‌ഐക്ക് സസ്‌പെൻഷൻ

By Team Member, Malabar News
malappuram
Representational image
Ajwa Travels

മലപ്പുറം : പിഴ ഈടാക്കുമ്പോൾ നൽകുന്ന രസീതിൽ കൃത്രിമം കാണിച്ച സംഭവത്തിൽ എസ്‌ഐക്ക് സസ്‌പെൻഷൻ. പ്രിൻസിപ്പൽ എസ്ഐ സിവി ബിബിനെയാണ് ഡിഐജി അന്വേഷണ വിധേയമായി സസ്‍പെൻഡ് ചെയ്‌തത്. വിവിധ കേസുകളിൽ പിഴ ചുമത്തിയതിൽ നൽകിയ രസീതുകളിൽ വെട്ടിത്തിരുത്തലുകൾ കണ്ടെത്തിയതിനെ തുടർന്നാണ് എസ്‌ഐക്ക് എതിരെ ഇപ്പോൾ നടപടി സ്വീകരിച്ചത്.

പിഴ ഈടാക്കുമ്പോൾ അവർക്ക് നൽകുന്ന രസീതിൽ ഉള്ളതിനേക്കാൾ കുറഞ്ഞ തുകയാണ് പകർപ്പ് രസീതിൽ രേഖപ്പെടുത്തുന്നത്. സംഭവം പുറത്തറിഞ്ഞതോടെ അന്വേഷണത്തിനായി മലപ്പുറം ഡിവൈഎസ്‌പി എംകെ സുദർശനനെ നിയോഗിച്ചിരുന്നു. അന്വേഷണം നടത്തിയതിന്റെ റിപ്പോർട് ഡിജിപിക്ക് സമർപ്പിച്ചതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള അന്തർജില്ലാ സ്‌ഥലം മാറ്റത്തിന്റെ ഭാഗമായി തൃശൂരിൽ നിന്നാണ് ഇദ്ദേഹം മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി സ്‌റ്റേഷനിൽ ചുമതലയേറ്റത്.

Read also : ഐഎസ്ആര്‍ഒ ചാരക്കേസിൽ കരുണാകരനെ ബലിയാടാക്കി; കെവി തോമസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE