പ്രശാന്ത് ഭൂഷണ്‍; ശിക്ഷാ പിഴയൊടുക്കാന്‍ തയ്യാറാകില്ല

By Desk Reporter, Malabar News
Prashant Bhushan _ Malabar News
അഡ്വ:പ്രശാന്ത് ഭൂഷണ്‍
Ajwa Travels

ന്യൂ ഡെല്‍ഹി: നിരുപാധികം മാപ്പ് അപേക്ഷിച്ച് സത്യവാങ്മൂലം നല്‍കിയാല്‍ കോടതി വെറുതെ വിടുമെന്ന പ്രഖ്യാപിച്ച അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരെയുള്ള കോടതിയലക്ഷ്യ കേസില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ വിധിയുമായി ഇന്ത്യയുടെ പരമോന്നത നീതി പീഠം. ഒരു രൂപ പിഴ അടക്കുന്നില്ലങ്കില്‍ മൂന്ന് മാസം തടവു ശിക്ഷയും അഭിഭാഷക വൃത്തിയിലെ 3 വര്‍ഷത്തെ വിലക്കും നേരിടേണ്ടി വരും. വിധി പുനഃപരിശോധന നടത്താനാവശ്യമായ ഹരജി സമര്‍പ്പിക്കാനുള്ള അവസരം പ്രതിക്ക് ഉണ്ടായിരിക്കുമെന്നും ശിക്ഷാ വിധി പ്രഖ്യാപിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര അറിയിച്ചു.

പരമോന്നത നീതി പീഠം നടത്തുന്ന വിധികളില്‍ പുനഃപരിശോധനയല്ലാതെ മറ്റു വഴികള്‍ മുന്നിലില്ല. ‘പുനഃര്‍ വിചാരണ’ പരമോന്നത നീതി പീഠം അനുവദിക്കില്ല. ഈ വിഷയത്തില്‍ നിയമ രംഗത്ത് നിരവധി ചര്‍ച്ചകള്‍ ദശാബ്ദങ്ങളായി നടക്കുന്നുണ്ടെങ്കിലും പുനഃര്‍ വിചാരണ സുപ്രീം കോടതി വിധിയില്‍ ഇന്നത്തെ അവസ്ഥയില്‍ അസാധ്യമാണ്. അത് കൊണ്ട് തന്നെ പ്രശാന്ത് ഭൂഷണ് മുന്നിലുള്ളത്; ഒന്നുകില്‍ ശിക്ഷ അനുഭവിക്കുക അല്ലങ്കില്‍ പുനഃപരിശോധനക്ക് അപേക്ഷ നല്‍കുക എന്നീ രണ്ട് വഴികള്‍ മാത്രമാണ്.

‘മാപ്പ് പറയില്ലെന്നും ശിക്ഷ ഏറ്റുവാങ്ങാന്‍ തയാറാണെന്നും പ്രശാന്ത് ഭൂഷണ്‍ വളരെ സുവ്യക്തമായി മുന്‍പ് തന്നെ പ്രഖ്യാപിച്ചിട്ടുള്ള ഈ കേസില്‍ പിഴ എത്ര ചെറുതായാലും അദ്ദേഹം അടക്കില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇവിടെ പിഴയുടെ വലിപ്പമോ ശിക്ഷയുടെ കാല ദൈര്‍ഘ്യമോ അല്ല വിഷയം. ചെയ്തത് തെറ്റല്ല എന്ന് അദ്ദേഹത്തിന് ഉത്തമ ബോധ്യമുള്ള ഒരു വിഷയത്തില്‍ അദ്ദേഹം എങ്ങനെ പിഴയടക്കും എന്നതാണ് വിഷയം. അത് കൊണ്ട് തന്നെ പിഴ അടക്കാനുള്ള സാധ്യത ഞാന്‍ കാണുന്നില്ല. ‘സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ വില്‍സ് മാത്യു മലബാര്‍ ന്യൂസിനോട് വ്യക്തമാക്കി.

AD WILLS MATHEW_Malabar News
അഡ്വ: വിൽസ് മാത്യു, (സുപ്രീം കോർട് ഓഫ് ഇന്ത്യ)

പുനഃപരിശോധന അവസരം കോടതി നല്‍കിയിട്ടുണ്ട്. പക്ഷെ, അത് പുനഃവിചാരണയല്ല എന്നത് നാം മനസ്സിലാക്കണം. ഇനി പ്രശാന്ത് ഭൂഷണ്‍ പുനഃപരിശോധന ഹരജി സമര്‍പ്പിച്ചാല്‍ തന്നെ അത് പരിശോധിക്കുന്നത് രണ്ടു ദിവസത്തിനകം പിരിയുന്ന ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനാകുന്ന ബെഞ്ച് ആകില്ല. പുതിയ ഒരധ്യക്ഷന്‍ ഇരിക്കുന്ന ബെഞ്ചിലാണ് വരിക. അതിന്റെ വിധിയും ശിക്ഷയില്ലാത്ത ഒരു വിധി ആയിരിക്കാനുള്ള സാധ്യതയില്ല. കാരണം, കോടതിക്ക് ഒരിക്കലും പൗരന് മുന്നില്‍ തോല്‍ക്കാന്‍ കഴിയില്ലല്ലോ?’. വില്‍സ് മാത്യു കൂട്ടിച്ചേര്‍ത്തു.

ഈ കേസില്‍, പുനഃപരിശോധന ഹരജി ഉള്‍പ്പടെയുള്ള എല്ലാ നീക്കങ്ങളും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയുടെ ചരിത്രത്തിലെ ഏടുകള്‍ തന്നെയാണ്.പ്രശാന്ത് ഭൂഷണ്‍ നടത്തിയിട്ടുള്ള എല്ലാ ഇടപെടലുകളിലും സാമൂഹിക നന്മ നമുക്ക് കാണാം. നീതിയെ കൂടുതല്‍ മെച്ചപ്പെട്ടതും വിശ്വാസ്യത ഉള്ളതും ആക്കുക എന്നതാണ് അദ്ദേഹം ഈ കേസ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഞാന്‍ മാനസ്സിലാക്കുന്നു. ഈ ട്വീറ്റ് നടത്തുമ്പോള്‍ അദ്ദേഹത്തിന് വളരെ വ്യക്തമായി അറിയാം; വരാനിരിക്കുന്ന പുകിലുകള്‍. കാരണം, അദ്ദേഹം ഒരു സാധാരണ അഭിഭാഷകന്‍ എന്നതിനപ്പുറം ഉന്നതവും- വേഗതയുമുള്ള വിശകലന ശേഷി ആര്‍ജ്ജിച്ച ഒരു അഭിഭാഷകനാണ്. അത് കൊണ്ട് തന്നെ ഈ ട്വീറ്റുകള്‍ അദ്ദേഹം വൈകാരികമായി ചെയ്തതാണ് എന്ന് വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്. അതിനാലദ്ദേഹം പിഴയടക്കാനുള്ള സാധ്യത ഞാന്‍ കാണുന്നില്ല. ബാക്കി കാര്യങ്ങള്‍ വിധിപ്പകര്‍പ്പ് വായിച്ച ശേഷംപിന്നീട് പറയുന്നതായിരിക്കും ഉചിതമാകുക. മുതിര്‍ന്ന അഭിഭാഷകന്‍ കെവി മോഹനന്‍ മലബാര്‍ ന്യൂസിനോട് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE