വൈദികന്‍ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

By Syndicated , Malabar News
Death of a girl in the Pocso case
Ajwa Travels

ആലുവ: കൊച്ചിയില്‍ വൈദികന്‍ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ചിന്. ജില്ലാ പോലീസ് മേധാവിയാണ് വ്യാഴാഴ്‌ച ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഡിവൈഎസ്‌പി വി രാജീവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മരട് സെന്റ് മേരീസ് മദ്‌ലേനിയന്‍ ദേവാലയത്തിലെ സഹവികാരിയും വരാപ്പുഴ സ്വദേശിയുമായ പ്രതി സിബി വര്‍ഗീസ് ഒളിവിലാണ്.

പ്രതി സഭാ വിശ്വാസങ്ങള്‍ കളങ്കപ്പെടുത്തുന്ന മറ്റ് പ്രവൃത്തികളിലും ഏര്‍പ്പെട്ടിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അമ്മയുമായി അടുപ്പത്തിലായിരുന്ന വൈദികൻ നാലുവയസുകാരിയെ രണ്ടുതവണ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന രഹസ്യമൊഴിയെ തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരമാണ് എടത്തല പോലീസ് കേസെടുത്തത്.

Read also: കരുവന്നൂർ ബാങ്കിൽ വീണ്ടും നടപടി; അഡ്‌മിനിസ്‌ട്രേറ്ററെ മാറ്റി; പകരം മൂന്നംഗ സമിതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE