കണ്ണൂർ: ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് മുൻഗണന നൽകുമെന്ന് കളക്‌ടർ എസ് ചന്ദ്രശേഖർ പറഞ്ഞു. നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോഡുകളുടെ വികസനം, വിനോദസഞ്ചാരം, വ്യവസായ മേഖല തുടങ്ങി കണ്ണൂരിന് വളരാൻ സാധ്യതകൾ ഏറെയുണ്ട്. എല്ലാ മേഖലകളിലും കഴിവിന്റെ പരമാവധി ചെയ്യാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. അസിസ്‌റ്റന്റ് കളക്‌ടർ മുഹമ്മദ് ഷഫീഖും ഒപ്പമുണ്ടായിരുന്നു.
ചേംബർ പ്രസിഡണ്ട് ഡോ. ജോസഫ് ബെനവൻ അധ്യക്ഷനായി. ചേംബർ തയ്യാറാക്കിയ വികസന രേഖ കളക്‌ടർക്ക് കൈമാറി. കണ്ണൂരിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് തയ്യാറാക്കിയ വിഷൻ 2030 വികസനരേഖ ചേംബർ മുൻ പ്രസിഡണ്ടും കണ്ണൂർ ഡെവലപ്‌മെന്റ് ഫോറം കോ ചെയർമാനുമായ സി ജയചന്ദ്രൻ അവതരിപ്പിച്ചു.
Also Read: പെൺകുട്ടിക്ക് മോശം സന്ദേശം അയച്ചെന്ന് ആരോപണം; യുവാവിനെ കൊലപ്പെടുത്തി