ഷാർജ: ഈ മാസം 31ആം തീയതി മുതൽ ഷാർജയിലെ സ്വകാര്യ സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് നേരിട്ടുള്ള അധ്യയനം ആരംഭിക്കും. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും വിദ്യാർഥികൾക്കും അധ്യാപകർ ഉൾപ്പടെയുള്ള ജീവനക്കാർക്കും സ്‌കൂളുകളിൽ പ്രവേശനം അനുവദിക്കുക. അതേസമയം രോഗവ്യാപനം കണക്കിലെടുത്ത് ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ള കുട്ടികൾക്ക് നിലവിൽ നേരിട്ടുള്ള അധ്യയനം ഒഴിവാക്കുമെന്നും അധികൃതർ വ്യക്‌തമാക്കി.
സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റിക്ക് ഷാർജ ദുരന്തനിവാരണ അതോറിറ്റി കൈമാറിയിട്ടുണ്ട്. വിദ്യാർഥികൾക്ക് സുരക്ഷിതമായി പഠിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്‌തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
യുഎഇയിൽ ഇതിനോടകം തന്നെ മിക്ക എമിറേറ്റുകളിലെ സ്‌കൂളുകളിലും നേരിട്ടുള്ള അധ്യയനം ആരംഭിച്ചിട്ടുണ്ട്. കോവിഡ് വാക്‌സിനേഷൻ ഉൾപ്പടെയുള്ള നടപടികൾ യുഎഇ ശക്‌തമായി നടപ്പാക്കിയത് മൂലമാണ് നിലവിൽ പൂർണതോതിൽ അധ്യയനം നടത്താൻ സാധിക്കുന്നതെന്നും ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി ചൂണ്ടിക്കാട്ടി.
Read also: ദേശീയപാത വികസനം; കണ്ണൂരിൽ ഭൂമി ഏറ്റെടുക്കൽ 99 ശതമാനം പൂർത്തിയായി