കണ്ണൂർ: ജില്ലയിൽ ദേശീയപാത വികസനത്തിന്റെ സ്‌ഥലമേറ്റെടുപ്പ് അവസാനഘട്ടത്തിൽ. 99 ശതമാനം പൂർത്തിയായി. ആഴ്‌ചകൾക്കുള്ളിൽ സ്‌ഥലമെടുപ്പ് പൂർണമാവും. മുഴപ്പിലങ്ങാട് മുതൽ കാലിക്കടവ് വരെ ദേശീയപാതക്ക് കണക്കാക്കിയ 200.56 ഹെക്‌ടറിൽ 198.53 ഹെക്‌ടറാണ് ഏറ്റെടുത്തത്.
2.02 ഹെക്‌ടർ ബാക്കിയുണ്ട്. നഷ്‌ടപരിഹാരം നൽകുന്നതിന് ദേശീയപാത അതോറിറ്റി അനുവദിച്ച 2239.34 കോടി രൂപയിൽ 1942 കോടി രൂപ വിതരണം ചെയ്‌തു. 1.41 ഹെക്‌ടറിനുള്ള നഷ്‌ടപരിഹാരത്തുക ലഭിക്കാനുണ്ട്. ഫണ്ട് ലഭിച്ചതിൽ 0.69 ഹെക്‌ടർ സ്‌ഥലമാണ് ഏറ്റെടുക്കാൻ ബാക്കിയുള്ളത്.
ചിറക്കൽ, പുഴാതി, വലിയന്നൂർ, എളയാവൂർ, ചേലോറ, എടക്കാട്, ചെമ്പിലോട്, കടമ്പൂർ, മുഴപ്പിലങ്ങാട് വില്ലേജുകളിലൂടെ പോകുന്ന കണ്ണൂർ ബൈപ്പാസിന്റെ സ്‌ഥലമെടുപ്പ് ജോലികളും ഉടൻ പൂർത്തിയാവും.
ഏറ്റെടുക്കേണ്ട 82.87 ഹെക്‌ടറിൽ 73.69 ഹെക്‌ടർ ഏറ്റെടുത്ത് കൈമാറി. 649.34 കോടി രൂപ നഷ്‌ടപരിഹാരം അനുവദിച്ചതിൽ 519.58 കോടി രൂപ വിതരണം ചെയ്‌തു. ഇതുൾപ്പെടെയാണ് ജില്ലയിൽ ആകെ 1942 കോടി രൂപ വിതരണം ചെയ്‌തത്.
Read Also: മാർക്ക് ജിഹാദ്; കേന്ദ്രത്തെ പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി ആർ ബിന്ദു