കുറ്റിപ്പുറത്തെ നിരോധിത പുകയില വേട്ട; മുഖ്യപ്രതി അറസ്‍റ്റില്‍

By News Desk, Malabar News
young man arrested_Malabar news
Ajwa Travels

മലപ്പുറം: കുറ്റിപ്പുറത്ത് നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വില്‍പനയുമായി ബന്ധപ്പെട്ട മുഖ്യപ്രതി പിടിയില്‍. വെളിയംകോട് സ്വദേശിയായ പുതുവീട്ടില്‍ ജംഷീര്‍ (32) ആണ് പിടിയിലായത്.

മൈദയും പഞ്ചസാരയും കൊണ്ടുവരുന്നതിന്റെ മറവില്‍ ലോറികളിലാണ് ഇയാള്‍ ലഹരി വസ്‌തുക്കള്‍ കടത്തിയിരുന്നത്. ഹരിയാന, ഡെല്‍ഹി തുടങ്ങിയ സംസ്‌ഥാനങ്ങളില്‍ നിന്ന് പുകയില ഉല്‍പന്നങ്ങള്‍ ബെംഗളൂരുവിലെത്തിച്ച് അവിടെ നിന്ന് കേരളത്തില്‍ കൊണ്ടുവന്ന് വിതരണം ചെയ്യുകയായിരുന്നു. കുറ്റിപ്പുറം പൊലീസാണ് ജംഷീറിനെ പിടികൂടിയത്. ചുരുങ്ങിയ കാലം കൊണ്ട് നേടിയ ഇയാളുടെ സമ്പത്തിന്റെ സ്രോതസ് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം കുറ്റിപ്പുറം മൂടാലില്‍ നിന്ന് മൊത്ത വിതരണത്തിനായി നിരോധിത പുകയില ഉല്‍പന്നങ്ങള്‍ എത്തിക്കുന്നതിനിടെയാണ് ഒരാളെ പൊലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. 60 ചാക്ക് ഹാന്‍സും പിടികൂടിയിരുന്നു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് അഞ്ച് വാഹനങ്ങള്‍ കസ്‌റ്റഡിയില്‍ എടുത്ത് പരിശോധന നടത്തുകയായിരുന്നു.

Malabar News: ജാതിപ്പേര് പറഞ്ഞ് ആശംസ; ബിജെപി കൗൺസിലർ വിവാദത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE