തൊഴിലാളികൾക്ക് സുരക്ഷിത താമസ സ്‌ഥലം ഒരുക്കണം; യുഎഇ മന്ത്രാലയം

1500 ദിർഹത്തിൽ താഴെ ശമ്പളമുള്ള തൊഴിലാളികൾക്ക് കമ്പനി നിർബന്ധമായും സുരക്ഷിത താമസ സ്‌ഥലം ഒരുക്കണമെന്ന് മന്ത്രാലയം വ്യക്‌തമാക്കി. കൂടാതെ, അമ്പതോ അതിൽ കൂടുതലോ തൊഴിലാളികൾ ഉള്ള കമ്പനികളും നിർബന്ധമായും ജീവനക്കാർക്ക് താമസസൗകര്യം ഒരുക്കണമെന്നും മന്ത്രാലയം നിർദ്ദേശം നൽകി.

By Trainee Reporter, Malabar News
UAE News
Rep. Image
Ajwa Travels

അബുദാബി: തൊഴിലാളികൾക്ക് താമസ സ്‌ഥലം ഒരുക്കുന്നതിൽ പുതിയ നിർദ്ദേശങ്ങളുമായി യുഎഇ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. 1500 ദിർഹത്തിൽ താഴെ ശമ്പളമുള്ള തൊഴിലാളികൾക്ക് കമ്പനി നിർബന്ധമായും സുരക്ഷിത താമസ സ്‌ഥലം ഒരുക്കണമെന്ന് മന്ത്രാലയം വ്യക്‌തമാക്കി. കൂടാതെ, അമ്പതോ അതിൽ കൂടുതലോ തൊഴിലാളികൾ ഉള്ള കമ്പനികളും നിർബന്ധമായും ജീവനക്കാർക്ക് താമസസൗകര്യം ഒരുക്കണമെന്നും മന്ത്രാലയം നിർദ്ദേശം നൽകി.

യുഎഇ തൊഴിൽ നിയമം അനുസരിച്ചു താമസ സ്‌ഥലം എല്ലാ സൗകര്യങ്ങളോടും കൂടിയതും നിലവാരമുള്ളതും ആയിരിക്കണം. ജോലി സ്‌ഥലത്തും താമസ സ്‌ഥലത്തും ഉണ്ടാകുന്ന അപകടങ്ങളിൽ നിന്ന് തൊഴിലാളികൾക്ക് സുരക്ഷയും സംരക്ഷണവും ഒരുക്കണം. 500ൽ താഴെ തൊഴിലാളികൾക്കായി നിശ്‌ചയിച്ചിട്ടുള്ള താമസ കേന്ദ്രങ്ങളുടെ നിലവാരവും മന്ത്രാലയ ഉദ്യോഗസ്‌ഥർ പരിശോധിച്ചു ഉറപ്പു വരുത്തും.

നൂറോ അതിൽ കൂടുതലോ തൊഴിലാളികൾ ജോലി ചെയ്യുന്ന നിർമാണ കമ്പനിയിൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കണമെന്നും നിർദ്ദേശമുണ്ട്. തൊഴിലിന്റെ അപകട സാധ്യതകളും അവയിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗങ്ങളും ജോലി സ്വീകരിക്കുന്നതിന് മുൻപ് തൊഴിലാളികളെ ബോധ്യപ്പെടുത്തണം. നിർദ്ദേശങ്ങൾ അറബിക്ക് പുറമെ തൊഴിലാളികൾക്ക് മനസിലാകുന്ന ഭാഷയിലും നൽകണം. കൂടാതെ, കമ്പനിയിൽ അത്യാവശ്യ മരുന്നുകളും മറ്റും ഉണ്ടാകണമെന്നും പ്രഥമ ശുശ്രൂഷ നൽകാൻ അറിയാവുന്നവർ ഉണ്ടാവണമെന്നും നിർദ്ദേശമുണ്ട്.

താമസസ്‌ഥല നിബന്ധനകൾ

* താമസ സ്‌ഥലത്ത്‌ ഒരു തൊഴിലാളിക്ക് കുറഞ്ഞത് മൂന്ന് ചതുരശ്ര മീറ്റർ സ്‌ഥലം വേണം

* സ്വന്തമായി കിടക്കയും അനുബന്ധ സൗകര്യങ്ങളും നൽകണം

* ശീതീകരിച്ച മുറി വായുസഞ്ചാരവും വെളിച്ചവും ഉള്ളതായിരിക്കണം

* അലക്കാനും പാചകത്തിനും ഭക്ഷണം കഴിക്കാനും പ്രത്യേക സംവിധാനം ഉണ്ടായിരിക്കണം

* അഗ്‌നിശമന, പ്രതിരോധ സംവിധാനങ്ങൾ ഉണ്ടാകണം

* ഫിൽറ്റർ ചെയ്‌ത കുടിവെള്ളം ലഭ്യമാക്കണം

* പാചകവാതക സിലിണ്ടർ പ്രത്യേക സ്‌ഥലത്ത്‌ സൂക്ഷിക്കണം

* മെഡിക്കൽ സർവീസ്, പ്രാർഥന മുറികളും ഉണ്ടാകണം.

* പേർക്ക് ശുചിമുറി എന്ന നിലയിൽ സൗകര്യം ഓർക്കണം.

നിബന്ധനകൾ പാലിക്കാത്തവർക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്നും യുഎഇ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്‌തമാക്കി

Most Read: 2027ഓടെ രാജ്യത്ത് ഡീസൽ വാഹനങ്ങൾ നിരോധിക്കാൻ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE