പ്രോക്സി വോട്ട് പരിഗണിച്ചേക്കില്ല, പകരം തപാല്‍ വോട്ട്

By Team Member, Malabar News
Malabarnews_proxy
Representational iamge
Ajwa Travels

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശീയ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പ്രോക്സി വോട്ട് അനുവദിച്ചേക്കില്ല. പകരം തപാല്‍ വോട്ട് പരിഗണിച്ചേക്കും. ഒരാള്‍ക്ക് വേണ്ടി മറ്റൊരാള്‍ വോട്ട് ചെയ്യുന്ന രീതിയാണ് പ്രോക്സി വോട്ട്. കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്ന ആളുകള്‍ക്കും തിരഞ്ഞെടുപ്പില്‍ പ്രോക്സി വോട്ട് അനുവദിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ ഇതിനെ സിപിഎം അനുകൂലിക്കുന്നില്ല. അതിനാല്‍ത്തന്നെ സംസ്ഥാന സര്‍ക്കാരും പ്രോക്സി വോട്ടിനെ എതിര്‍ക്കുമെന്നാണ് സൂചന.

കോവിഡ് ബാധിച്ചവര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും പ്രോക്സി വോട്ട് സംവിധാനമോ, തപാല്‍ വോട്ടിങ് സംവിധാനമോ അനുവദിക്കണമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ. തപാല്‍ വോട്ടിങിനോട് എതിര്‍പ്പ് ഇല്ലാത്തതിനാല്‍ ഇതു സംബന്ധിച്ച ആലോചനകള്‍ ആരംഭിച്ചുവെന്നാണ് സൂചന.

ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് പ്രോക്സി വോട്ടിനെ എതിര്‍ക്കുന്നത്. ഒപ്പം തന്നെ വോട്ടിങ് സമയം കൂട്ടാനുള്ള സാധ്യതയുമുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ വോട്ടിങ് സമയത്തെ തിരക്ക് ഒഴിവാക്കാനായി ഒരു മണിക്കൂര്‍ കൂടി നീട്ടാനാണ് സാധ്യത. നിലവില്‍ രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് പോളിങ് സമയം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE