81 തസ്‌തികകളില്‍ വിജ്‌ഞാപനം പുറപ്പെടുവിച്ച് പിഎസ്‌സി

By Team Member, Malabar News
Malabarnews_psc
Representational image
Ajwa Travels

തിരുവനന്തപുരം : 81 തസ്‌തികകളില്‍ കൂടി വിജ്‌ഞാപനം പുറപ്പെടുവിച്ച് പിഎസ്‌സി. മല്‍സ്യഫെഡിലേക്കുള്ള തസ്‌തികകളില്‍ ഉള്‍പ്പടെയാണ് ഇപ്പോള്‍ വിജ്‌ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. മല്‍സ്യഫെഡിലേക്കുള്ള നിയമനം പിഎസ്‌സിക്ക് വിട്ടതിന് ശേഷമുള്ള ആദ്യ വിജ്‌ഞാപനമാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

മല്‍സ്യഫെഡിലേക്ക് 12 തസ്‌തികകളിലാണ് വിജ്‌ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഒപ്പം തന്നെ ജല അതോറിറ്റിയില്‍ ഓപ്പറേറ്റര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസില്‍ ഫയര്‍ വുമണ്‍(ട്രെയിനി), ഗോത്രവര്‍ഗ വിഭാഗക്കാരില്‍ നിന്നും സിവില്‍ എക്‌സൈസ് ഓഫീസര്‍(പാലക്കാട്), ട്രൈബല്‍ വാച്ചര്‍ (വയനാട്) എന്നീ തസ്‌തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഡിസംബര്‍ 23 ആം തീയതിയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.

Read also : പാലാരിവട്ടം കേസ്; വ്യവസായ സെക്രട്ടറി മുഹമ്മദ് ഹനീഷ് പത്താം പ്രതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE